Chapter Title : അനസൂയ [Krish]
നോക്കി.
"എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നത്? എന്തെങ്കിലുമുണ്ടോ നല്ല സ്നാക്സ്? എനിക്കൊരു നാല് പെഗ്ഗ് ഇന്ന് വിടണം. ഇന്ന് ഞാൻ ആഘോഷിക്കും!"
"ചിക്കൻ ഉണ്ട്. ഞാൻ ഫ്രൈ ചെയ്തു തരാം. ഭരതേട്ടൻ ആഘോഷിക്ക്!"
അനസൂയ പറഞ്ഞു.
മനസ്സുകൊണ്ട് അവളും ആഘോഷം തുടങ്ങിയിരുന്നു.
ഇനി ഫാരിസിന് തന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ല. സണ്ണിക്കും മൻസൂറിനും കൊടുക്കാനുള്ള പണം താൻ കൊടുത്തു തീർക്കും. ഹൈദരാലിക്കാ ഒരിക്കലും തന്നെ തേടി വരികയുമില്ല.
തന്റെ എല്ലാ പ്രശ്നവും തീർന്നിരിക്കുന്നു! ഇനിയെന്തു വേണം?
അവൾ അടുക്കളയിൽ സ്നാക്സ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് ഫാരിസിന്റെ ഫോൺ വന്നത്.
"ഭരത് കേസ് പിൻവലിച്ചു. ആർക്കും അനസൂയയെ ഇനി കുടുക്കാനാവില്ല. ബ്ലാക്ക് മെയിൽ ചെയ്യാനും ആവില്ല. ഞാൻ അടക്കം ആർക്കും."
"അതെ."
അനസൂയ പറഞ്ഞു.
ഒരു നിമിഷം നിശബ്ദനായി നിന്നശേഷം ഫാരിസ് ചോദിച്ചു, "എന്നാലും ചോദിക്കുവാ. ഇന്ന് രാത്രി ഞാൻ വന്നോട്ടെ?"
-- ശുഭം --
(അവസാനിച്ചു)
💬 Comments
View all comments