Chapter Title : അനസൂയ [Krish]
നല്ലൊരു ലഹങ്ക അവൾ കണ്ടു വച്ചിരുന്നു. പക്ഷേ ഭരത് അതിൻറെ വില കേട്ട് ഞെട്ടി.
"ഇവിടെ പണം കായ്ക്കുന്ന മരം ഒന്നുമില്ല. ഒരു കല്യാണത്തിന് ഇത്രയും വിലയുള്ള സാരിയോ?"
അദ്ദേഹം ചോദിച്ചു.
"സാരിയല്ല ഏട്ടാ... ലെഹങ്ക... "
"ഇതു ലഹങ്കല്ല അഹങ്കാരമാണ്. രണ്ടു കുട്ടികളായില്ലേ...ഇനി അല്പം അഡ്ജസ്റ്റ്മെന്റിൽ ജീവിക്കാം."
ഭരത് പറഞ്ഞു നിർത്തി.
വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് അനസൂയ തന്റെ ആഗ്രഹത്തെ മൂടിവെച്ച് ഇരിക്കുകയായിരുന്നു. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇൻസ്റ്റഗ്രാമിൽ അവളുടെ ഫ്രണ്ട് ആയ ജിൻസി ഒരു വെഡിങ് റിസപ്ഷന് ധരിച്ച ലഹങ്ക കണ്ടു അനസൂയ പിന്നെയും പ്രലോഭിതയായി. അന്ന് വൈകുന്നേരം ജിൻസിയോട് സംസാരിച്ചു.
"എടി സൂപ്പറാ. വിവാഹത്തിന് വന്ന ആൾക്കാർ നമ്മളെ തന്നെ നോക്കിയിരിക്കുന്നത് കാണുമ്പോൾ ഒരു ഫീലുണ്ട്. എത്ര പേരാന്നറിയോ. ഫുൾ ഫാൻസ് ആണ് എനിക്ക് ഇപ്പോൾ. ലേശം വയറൊക്കെ കാണിച്ചില്ലെങ്കിൽ പിന്നെ എന്താ ഒരു രസം. ശരിക്കും അടിച്ചു പൊളിച്ചു."
ജിൻസിയുടെ ആവേശമെല്ലാം അവളുടെ ശബ്ദത്തിൽ ഉണ്ട്.
"കസിന്റെ കല്യാണം വരുന്നുണ്ട്. എനിക്കും ഇങ്ങനെ ഒരു ലെഹങ്ക ധരിച്ച് ഷൈൻ ചെയ്യണം എന്നൊക്കെ ഉണ്ട്. പക്ഷെ..."
അനു പറഞ്ഞു.
"എടി നിനക്ക് നന്നായി ചേരും. നീ എന്നെക്കാൾ മെലിഞ്ഞിട്ടാണല്ലോ. നല്ല ഷേപ്പും ഉണ്ട്. ഇട്ടാൽ
സൂപ്പർ ആകും."
"ആരെയും കൊതിപ്പിക്കാനോ രസിപ്പിക്കാൻ ഒന്നുമല്ല. എൻറെ സ്വന്തം ഒരു സന്തോഷത്തിനു വേണ്ടിയാണ്."
അനസൂയ പറഞ്ഞു.
"അതുതന്നെയാടി മോളെ ഞാനും പറയുന്നത്." ജിൻസി തലകുലുക്കി. "പിന്നെ നിന്റെ മുടി ഒന്ന് ചെറുതായിട്ട് ഷോർട്ട് ചെയ്താൽ മതി. നിന്റെ കഴുത്തൊക്കെ ഒന്നു തെളിഞ്ഞു കാണട്ടെ."
💬 Comments
View all comments