Chapter Title : അനസൂയ [Krish]
"അങ്ങനെ ഒരു പ്ലാനും ഉണ്ട്." അനസൂയ ആവേശത്തിലായി.
"എന്നാ പിന്നെ ഒന്നും നോക്കണ്ട മോളെ."
ജിൻസിയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ അനസൂയ മനസ്സിൽ ഉറപ്പിച്ചു; ലഹങ്ക തന്നെ.
കല്യാണം നടന്നു. ലെഹങ്ക ധരിച്ച് അനസൂയ കല്യാണത്തിലെ മെയിൻ അട്ട്രാക്ഷൻ ആയി മാറി. ജിൻസി പറഞ്ഞതുപോലെ ആളുകൾ അവളെ കണ്ണിമ തെറ്റാതെ നോക്കിനിന്നു. ആളുകളുടെ, പ്രത്യേകിച്ച് പുരുഷന്മാരുടെ നോട്ടം കണ്ടു പലപ്പോഴും അവൾ ചൂളിപ്പോയി. പക്ഷേ അതിനേക്കാളും തന്നെ പറ്റി അഭിമാനം തോന്നുകയും ചെയ്തു.
നല്ല ഗാംഭീര്യത്തോടെയും തലയെടുപ്പോടെയും തൻറെ ശരീരം അതിന്റെ പൂർണ്ണ മികവിലും വടിവിലും എന്നാൽ സഭ്യമായ രീതിയിൽ അവൾ പ്രദർശിപ്പിച്ചു.
രണ്ട് കുട്ടികളുടെ അമ്മയാണ് അവളെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
കല്യാണത്തിന് ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോഗ്രാഫർമാർ പലപ്പോഴും വരനെയും വധുവിനെയും തഴഞ്ഞ് തനിക്ക് ചുറ്റും ക്യാമറ കണ്ണുകളുമായി വട്ടമിടുന്നത് അവൾ ശ്രദ്ധിച്ചു.
"ഫോട്ടോ എടുക്കുന്നതൊക്കെ കൊള്ളാം, പക്ഷേ എൻറെ ഫോട്ടോ എനിക്ക് തന്നെ വേണം,'' എന്ന് അവൾ പറഞ്ഞപ്പോൾ അവർക്ക് ഉത്സാഹമായി.
നിറയെ ഫോട്ടോസ് എടുത്തു. അവളുടെ ഫോട്ടോ ഫോൺ നമ്പറും മേടിച്ചു.
രാത്രി 11 മണിയാവുന്നതിനു മുമ്പ് അവൾക്ക് അവളുടെ ഫോട്ടോസ് വാട്സ്ആപ്പിൽ ലഭിച്ചു.
"ചേച്ചിയുടെ ഫോട്ടോയാണ് ഞങ്ങൾ ആദ്യം ചെയ്തത്. ബാക്കിയുള്ള ഫോട്ടോസ് ഒക്കെ പിന്നെ."
ഫോട്ടോഗ്രാഫർ പയ്യൻ പറഞ്ഞു.
ഒരു ഉമ്മ സെൽഫി തിരിച്ചുവിട്ടു.
സന്തോഷമാകട്ടെ. അവൾ കരുതി.
കല്യാണം കഴിഞ്ഞതോടുകൂടി അനസൂയ പാപ്പരായി. കാരണം ലഹങ്ക വാങ്ങാനായി തൻറെ മീൻകുളം വറ്റിച്ച് മുഴുവൻ മീനുകളെയും വിൽക്കേണ്ടി വന്നിരുന്നു അവൾക്ക്.
ഒരു ലിപ്സ്റ്റിക് വാങ്ങണമെങ്കിൽ പോലും ഭർത്താവിനോട് ചോദിക്കേണ്ട
💬 Comments
View all comments