Chapter Title : അനസൂയ [Krish]
അവസ്ഥയായി.
അപ്പോഴാണ് തന്റെ കൂടെ പണ്ട് പഠിച്ച അനിതയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലെ ഒരു ഫോട്ടോയിൽ അവളുടെ ശ്രദ്ധ പതിച്ചത്.
അനിത ഒരു ഫംഗ്ഷനിൽ അതിഥികളിലൊരാളായി നിൽക്കുന്ന ഫോട്ടോയായിരുന്നു അത്. സംസാരിച്ചപ്പോൾ അനിത പറഞ്ഞത് അവൾ ഇപ്പോൾ ബിസിനസ് ചെയ്യുകയാണ് എന്നാണ്. ഒരുലക്ഷം ആയിരുന്നു ഇൻവെസ്റ്റ് ചെയ്തത്. ചെറിയതോതിൽ തുടങ്ങിയ പരിപാടി ആണ്. പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഗവൺമെൻറ് സംഘടിപ്പിച്ച പരിപാടിയിൽ അനുമോദനം ഒക്കെ ലഭിച്ചു നല്ല ആവേശത്തിൽ നിൽക്കുകയാണ് അനിത.
"ഒരു ലക്ഷത്തിന്റെ പ്രൊഡക്ട്സ് വീട്ടിലേക്ക് കൊറിയർ ആയി വരും. പല ഓൺലൈൻ സൈറ്റുകളിലും വരുന്ന ഓർഡറുകൾ അവർ നമ്മൾക്ക് ഫോർവേഡ് ചെയ്യും. അത് അവർ പറയുന്നതുപോലെ ക്വാണ്ടിറ്റി തിരിച്ച് പാക്ക് ചെയ്തു വിട്ടാൽ മതി. ഹെൽപ്പ് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും അറിയേണ്ട ആവശ്യമില്ല. ആദ്യത്തെ തവണ കാശ് ഇറക്കുന്നു എന്നതല്ലാതെ വേറെ റിസ്ക് ഒന്നുമില്ല."
ഇത് കേട്ടപ്പോൾ തന്നെ അനുവിന് മനസ്സിലായി ഇത് തനിക്ക് ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന പണിയാണ്.
"ഒരു ലക്ഷം രൂപയ്ക്ക് എത്ര വരുമാനം കിട്ടും?"
അവൾ ചോദിച്ചു.
"ഒരു ലക്ഷം രൂപയ്ക്ക് ഒരു കാൽ ലക്ഷം രൂപയൊക്കെ കമ്മീഷൻ കിട്ടും. പക്ഷേ ഒരു ലക്ഷം രൂപയ്ക്ക് അധികം പ്രൊഡക്ട്സ് ഒന്നും നമുക്ക് വരുത്താൻ കഴിയില്ല. കൂടുതൽ പ്രൊഡക്ട്സ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കാര്യം നടക്കും. അതുകൊണ്ട് ഞാൻ കൂടുതൽ ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്."
അനിതയുടെ ഹസ്ബൻഡ് ഗൾഫിലാണ്. അവിടെ വലിയ മെച്ചമുള്ള ജോലി ഒന്നുമല്ല. പറമ്പിലെ മരം വിറ്റ കാശ് അവളെ ഏൽപ്പിച്ചതായിരുന്നു ആദ്യത്തെ ഇൻവെസ്റ്റ്മെൻറ്.
💬 Comments
View all comments