Chapter Title : അനസൂയ [Krish]
മെഷീൻ ഓൺ ചെയ്തു.
അത് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അനസൂയ പിന്നിലേക്ക് മാറി. അരി പെട്ടെന്ന് തന്നെ പാെടിച്ചു തീർന്നു.
"ഈ മോള് സഹായിച്ചത് കൊണ്ടാ പെട്ടെന്ന് കഴിഞ്ഞതല്ലേ?"
അമ്മച്ചി അനസൂയയെ നന്ദിയോടെ നോക്കി.
"നീ ഏതാ കൊച്ചേ? എനിക്ക് അങ്ങട് മനസ്സിലായില്ല."
അമ്മച്ചി വീണ്ടും അനസൂയയോട് ചോദിച്ചു
അനസൂയ ഒന്ന് പരുങ്ങി.
"എൻറെ ഒരു സുഹൃത്താ അമ്മച്ചീ."
സണ്ണി പെട്ടെന്ന് പറഞ്ഞു
"ഇവിടെ അടുത്താണോ? ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല."
അമ്മച്ചി വിടുന്ന ഭാവമില്ല.
"അമ്മച്ചിക്ക് അറിയാൻ വഴിയില്ല."
"എന്താ ചെയ്യുന്നേ? ഇവിടെ എന്താ വന്നേ?"
"പൈസ മേടിക്കാൻ വന്നതാ അമ്മച്ചി."
സണ്ണി പറഞ്ഞു. "ഞാൻ കുറച്ചുദിവസം മുമ്പ് പൈസ കടം മേടിച്ചിരുന്നു. അത് തിരിച്ചു മേടിക്കാൻ വന്നതാ."
അത് പറഞ്ഞ് സണ്ണി അനസൂയയെ നോക്കി കണ്ണിറുക്കി. അനസൂയ ഒരു ചെറു ചമ്മലോടെയും നന്ദിയോടെയും അയാളെ നോക്കി മന്ദഹസിച്ചു.
"ഓ അത് ശരി; എന്നിട്ട് എന്താ കൊടുക്കുന്നില്ലേ?"
അമ്മച്ചി വീണ്ടും ചോദിച്ചു.
"എൻറെ പണിക്കാരനെ വിട്ടിരിക്കുവാ ബാങ്കിൽ നിന്ന് കാശ് എടുക്കാൻ. അതല്ലേ ഇപ്പോൾ അമ്മച്ചീ ഞാനിങ്ങനെ ഒറ്റയ്ക്ക് ഇവിടെ നിൽക്കുന്നത്?"
"അത് ശരിയാണല്ലോ; നീ മുതലാളി അല്ലേ. നീ ഓഫീസിൽ അല്ലേ ഇരിക്കേണ്ടത് പൈസ മേടിച്ച് പെട്ടിയിൽ ഇടാൻ."
അമ്മച്ചി പറഞ്ഞു ചിരിച്ചു.
അമ്മച്ചി പോയപ്പോഴാണ് അനസൂയക്ക് ശ്വാസം നേരെ വീണത്.
"അമ്മച്ചിയുടെ ചോദ്യങ്ങൾ കേട്ട് ഞാൻ കുഴഞ്ഞു പോയി."
അവൾ പറഞ്ഞു.
"ആ അമ്മച്ചി അങ്ങനെയാ."
"അമ്മച്ചിയുടെ മുമ്പിൽ കടക്കാരനായി അല്ലേ?"
"അതിനെന്താ? അനസൂയയുടെ മീൻ കൃഷി നന്നാവുമ്പോൾ പിന്നെ ഞാൻ കടം ചോദിക്കും അപ്പോൾ
💬 Comments
View all comments