0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

രൂപ കൂടി ബാക്കിയുണ്ട് അലമാരയിൽ. തന്റെ കയ്യിലുള്ള 25000 കൂടി അതിൻറെ കൂടെ ചേർത്ത് വെച്ചാലോ എന്ന് അവൾ ആദ്യം ആലോചിച്ചു. പിന്നെ മനസ്സിലായി അത് ആനമണ്ടത്തരം ആണെന്ന്. അങ്ങനെ ചെയ്താൽ താൻ തന്നെയാണ് പണം എടുത്തത് എന്ന് മനസ്സിലാവും.
കള്ളന്മാർ പൈസ തിരിച്ചു വെക്കുകയൊന്നും ഇല്ലല്ലോ.

തൽക്കാലത്തേക്ക് ഈ 25000 രൂപ എന്റെ കയ്യിൽ ഇരിക്കട്ടെ . അവൾ വിചാരിച്ചു.

അന്ന് വൈകുന്നേരം ഭരത് വന്നിട്ട് ഉറങ്ങും വരെ അവൾ നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിലായിരുന്നു.
പക്ഷേ അന്ന് ഭരത് അതൊന്നും ശ്രദ്ധിച്ചില്ല.
പിറ്റേദിവസം രാവിലെയാണ് അയാൾ പാെതിയിലുണ്ടായിരുന്ന പണത്തിൽ ഒരു ഭാഗം നഷ്ടപ്പെട്ട കാര്യം ശ്രദ്ധിച്ചത്.

"ഇവിടെയിരുന്ന ബാക്കി ക്യാഷ് എവിടെ?"
അയാൾ ചോദിച്ചു. അനസൂയ അടുക്കളയിൽ ആയിരുന്നു.
"എന്താ? എന്ത് കാശ്?"
അവൾ ചെന്ന് ഒന്നുമറിയാത്ത പോലെ ചോദിച്ചു.
"ഇവിടെ... എന്റെ അലമാലയിൽ അലമാരയിലിരുന്ന മൂന്ന് ലക്ഷം രൂപ കാണാനില്ല."
"ഭരതേട്ടാ അത് നിങ്ങള് വേറെ എവിടെയെങ്കിലും ആയിരിക്കും വച്ചിട്ടുണ്ടാവുക. ശരിക്കും നോക്ക്."
"കോപ്പ് എനിക്കറിയാം ഞാൻ കാശ് വെച്ചത് എവിടെയാണെന്ന്."
"എന്നാപ്പിന്നെ എന്നോട് ചോദിക്കുന്നത് എന്തിനാ?"
അനസൂയ ദേഷ്യപ്പെട്ട് അടുക്കളയിലേക്ക് പോയി.
ഭരത് എന്തൊക്കെയോ വിളിച്ചു പറയുന്നത് അവൾ കേട്ടു. കാത് പാെത്താനാണ് അവൾക്ക് തോന്നിയത് .
കുറച്ചുകഴിഞ്ഞ് ബെഡ്റൂമിലേക്ക് ചെന്നപ്പോൾ അലമാരയിലുള്ള തുണിയെല്ലാം വലിച്ച് താഴെ ഇട്ടിട്ടുണ്ട് ഭരത്.
"അയ്യോ ഇതെന്താ ചെയ്യുന്നേ. ഈ തുണിയെല്ലാം കേടു വരും."
ഭരത് അവളെ ഒന്നു നോക്കി.
"നിൻറെ ഒരു തുണി! ഇവിടെ മൂന്നു ലക്ഷം രൂപ കാണാനില്ല. അപ്പോഴാണ് അവളുടെ ഒരു

💬 Comments

View all comments