Chapter Title : അനസൂയ [Krish]
വേണോ ഇതൊക്കെ? ഭരതേട്ടൻ കണ്ടാൽ അതോടെ തീരും നിൻറെ ഈ വിരട്ടലാെക്കെ!" അനസൂയ താക്കീത് ചെയ്തു.
ഫാരിസ് വീണ്ടും പുഞ്ചിരിച്ചു.
"ഭരതേട്ടൻ കണ്ടാൽ ഞാൻ സത്യം അപ്പോൾ പറയും."
"നീയിതെന്തു ഭാവിച്ചാ ഫാരിസ്?"
ഫാരിസ് ഒന്നും പറഞ്ഞില്ല. പകരം ഒരു കൈ കൊണ്ട് അവളുടെ കവിളിൽ മെല്ലെ തലോടി. ദീർഘമായ ഒരു ശ്വാസമെടുത്തു.
"തൻറെ ഈ ഗന്ധം... അത് പെർഫ്യൂമിന്റെ അല്ല. തന്റെ മാത്രം ഗന്ധമാണ്. ഇതിങ്ങനെ ശ്വസിക്കുമ്പോൾ... അടുത്ത് നിന്ന് മാറാൻ തോന്നുന്നില്ല."
അനസൂയയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ഏതു നിമിഷവും ഭരതേട്ടൻ അടുക്കളയിലേക്ക് കടന്നുവരുമെന്നും തന്നെയും ഫാരിസിനെയും ഈ രീതിയിൽ കണ്ടു പൊട്ടിത്തെറിക്കുമെന്നും അവൾ ഭയന്നു.
"ഫാരിസ് ദയവു ചെയ്തു ഒന്നു മാറ്. ഇതൊന്നും ശരിയല്ല. എനിക്ക് ദേഷ്യം വരുന്നുണ്ട്."
"തനിക്ക് ദേഷ്യം വരുന്നുണ്ടെന്ന് തന്നെ മുഖം കണ്ടാൽ അറിയാം. പക്ഷേ തൻറെ കവിളൊക്കെ ഇങ്ങനെ ചുവന്നിരിക്കുന്നത് കാണാൻ നല്ല ഭംഗിയാ. ഞാനൊരു കാര്യം പറയട്ടെ?"
"എന്താ?"
"എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാടാേ. ഇഷ്ടമെന്ന് പറഞ്ഞാൽ... മോശമായിട്ടല്ല ട്ടോ. നല്ല ഇഷ്ടം."
"അതൊക്കെയങ്ങ് മനസ്സിൽ വച്ചാൽ പോരെ? എന്തിനാ ഇങ്ങനെ പിടിച്ചു നിർത്തി ഭീഷണിപ്പെടുത്തും പോലെ സംസാരിക്കുന്നത്?"
"കുറച്ചു നേരത്തേക്ക് മാത്രമേ അനസൂയയെ ഇങ്ങനെ എനിക്ക് കിട്ടൂ. അതുകൊണ്ടാ."
"അതിനിങ്ങനെ ദേഹത്ത് താെടുന്നത് എന്തിനാ? മാറിനിന്ന് സംസാരിച്ചൂടെ?"
കലശലായ ദേഷ്യം വന്നെങ്കിലും ശബ്ദം ഒട്ടും ഉയരാതെയാണ് അനസൂയ ചോദിച്ചത്.
"മാറിനിൽക്കണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. താനൊരു പൂവും ഞാനൊരു വണ്ടും .... അങ്ങനെയാ തോന്നുന്നേ..."
കവിളിൽ തലോടിയ കൈ അയാൾ പതിയെ അവളുടെ കഴുത്തിന് പുറകിലൂടെ ചുറ്റി.
💬 Comments
View all comments