Chapter Title : അനസൂയ [Krish]
കണ്ണുകളാൽ അവൾ അയാളോട് യാചിച്ചു.
"വെരി ഗുഡ് ഫാരിസ്, എനിക്കറിയാം ഫാരിസ് ഇത് ഈസിയായി ക്രാക്ക് ചെയ്യും എന്ന്."
ഭരത് പറഞ്ഞു
"നോ ഭരത്. ഡോണ്ട് ബി സോ ഹാപ്പി യെറ്റ്. ക്ലൂ മാത്രമേ കിട്ടിയിട്ടുള്ളൂ മോഷ്ടാവിനെ കിട്ടിയിട്ടില്ല."
"അതു കുഴപ്പമില്ല. വൈകാതെ അതുണ്ടാകും."
ഭരത് പറഞ്ഞത് കേട്ട് ഫാരിസ് തലയാട്ടി. ഒപ്പം അനസൂയയെ നോക്കി അയാൾ ഒന്നു ചിരിച്ചു.
അനസൂയയ്ക്ക് പെട്ടെന്നൊരു ആശ്വാസം തോന്നിയെങ്കിലും അയാളുടെ ചിരി കൂടുതൽ പരിഭ്രമമാണ് സൃഷ്ടിച്ചത്.
ഭരതിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു.
"താൻ സംസാരിക്ക്. ഞാൻ ഇറങ്ങുകയാണ്."
ഫാരിസ് ഭരതിന് കൈ കൊടുത്ത് ഉമ്മറത്തേക്ക് നടന്നു. ഭരത് ഉടനെ തന്നെ ഫോൺ കോൾ അറ്റന്റ് ചെയ്ത് തന്റെ ബെഡ്റൂമിലേക്ക് നീങ്ങി.
ഉമ്മറവാതിൽക്കൽ എത്തിയ ഫാരിസ് തിരിഞ്ഞ് അനസൂയയെ നോക്കി അങ്ങോട്ട് വരാൻ ആംഗ്യം കാട്ടി.
ഭരത് ഫോൺ സംഭാഷണത്തിൽ മുഴുകി ക്കഴിഞ്ഞു എന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയ ശേഷമാണ് അനസൂയ ഫാരിസിനടുത്തേക്ക് ചെന്നത്.
"എൻറെ ക്രെഡിബിലിറ്റി... വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പോലീസ് സുഹൃത്തെന്ന എൻറെ ക്രെഡിബിലിറ്റിയാണ് ഇവിടെ ഞാൻ നഷ്ടപ്പെടുത്തുന്നത്." പതിയെ ആണ് അയാൾ സംസാരിച്ചത്. "അനസൂയയ്ക്കുവേണ്ടി. സുഹൃത്ത് എന്നതിലുപരി എന്തൊക്കെയോ ആണ് താൻ എൻറെ എന്നൊരു തോന്നൽ. പക്ഷേ എന്നുവച്ച് എന്നെ പേടിക്കുകയൊന്നും വേണ്ടാട്ടോ. തൻറെ വൈവാഹിക ജീവിതത്തിൽ വിള്ളൽ വീഴ്ത്താൻ ഒന്നും ഞാൻ വരില്ല."
"പിന്നെന്താ ഫാരിസ് ഉദ്ദേശിക്കുന്നത്?"
ധൈര്യം സംഭരിച്ചുകൊണ്ട് അനസൂയ ചോദിച്ചു.
"കുറച്ചു നല്ല നിമിഷങ്ങൾ. അത്രമാത്രം."
"നല്ല നിമിഷങ്ങൾ എന്നുവച്ചാൽ?"
"നല്ല നിമിഷങ്ങൾ ഇതൊക്കെ തന്നെ..."
പെട്ടെന്ന് ഫാരിസ് അവളുടെ കയ്യിൽ പിടിച്ച് തന്നിലേക്ക്
💬 Comments
View all comments