Chapter Title : അനസൂയ [Krish]
മൂഡിലായിരുന്നു. നിൻറെ കിസ്സിങ് എനിക്കിഷ്ടപ്പെട്ടു."
"ഞാനെന്നും നല്ല മൂഡിൽ തന്നെയാണ് എൻറെ പൊന്നു ചേട്ടാ."
അനസൂയയ്ക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല.
ഭരതിന്റെ അലമാരയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കാണാതെ പോയ വാർത്ത പതിയെ നാട്ടിലാകെ പടർന്നിരുന്നു.
സണ്ണിയുടെ ഫോൺ വന്നപ്പോഴാണ് അനസൂയക്ക് അത് മനസ്സിലായത്.
"മൂന്ന് ലക്ഷം ഒക്കെ അലമാരയിൽ വച്ച് പൂട്ടിയിട്ടാണോ, നിൻറെ കയ്യിൽ കാശില്ല എന്നൊക്കെ പറഞ്ഞ് ആളെ പറ്റിച്ചത്?"
ദേഷ്യപ്പെട്ടപോലെയാണ് അയാൾ ചോദിച്ചത്.
"അയ്യോ അങ്ങനെയൊന്നുമല്ല. ഭരതേട്ടന്റെ കാര്യം അറിയാല്ലോ. എനിക്ക് പോലും അറിയില്ലായിരുന്നു ആ പൈസയെ പറ്റി."
അനസൂയ വിശദീകരിക്കാൻ ശ്രമിച്ചു.
"നിങ്ങൾ ഭാര്യേം ഭർത്താവും കൂടി നല്ല ഒത്തുകളിയാണ് എന്നാ നാട്ടിൽ സംസാരം."
"ഒത്തുകളിച്ചിട്ട് എന്നാ കിട്ടാനാ?"
"കിട്ടിയില്ലേ. അനസൂയ മൻസൂറിന്റെ അടുത്ത് നിന്നും പൈസ മേടിച്ചിട്ടുണ്ട് അല്ലേ."
"കുറച്ചു പുള്ളിയും തന്നു. അരലക്ഷം."
"എന്നിട്ട് മീൻകുഞ്ഞുങ്ങളെ വാങ്ങിയോ?"
"അത് പിന്നെ... അപ്പോഴത്തേക്ക് അല്ലേ ഇതൊക്കെ വന്നത്? ആകെ കേസ് ആയി മൂഡ് ഓഫ് ആയി ഒന്നിനും വയ്യാത്ത അവസ്ഥയാണ്."
"എന്നിട്ട് എന്താ തൻറെ പ്ലാൻ? ബിസിനസ് ഒക്കെ നിർത്തുകയാണോ?"
അനസൂയക്ക് എന്ത് പറയണമെന്ന് പെട്ടെന്ന് ഓർമ്മ വന്നില്ല. വായിൽ വന്ന കള്ളം അതേപടി അവൾ പറഞ്ഞു.
"സാധനങ്ങൾ ഇറക്കിവയ്ക്കാൻ എനിക്ക് പറ്റിയ ഒരു സ്ഥലം കിട്ടുന്നില്ല. അതാണ് ഇപ്പൊ പ്രശ്നം. അധികം ആരും അറിയാത്ത ഒരു സ്ഥലമാണ് വേണ്ടത്. വാടക കുറയുമല്ലോ."
"അത്രയേ ഉള്ളാേ? ഞാൻ അന്വേഷിക്കാം."
"അതൊന്നും വേണ്ട സണ്ണിച്ചായൻ വെറുതെ കഷ്ടപ്പെടേണ്ട. ഇപ്പോൾ തന്നെ എന്നെ സഹായിക്കാൻ സണ്ണിച്ചൻ ഒരുപാട്..."
"ഒന്ന് പോടോ. ഞാൻ
💬 Comments
View all comments