Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]
തെറ്റ് അല്ലെന്ന് ഇപ്പോഴും നി കരുതുകയാണോ?” എന്റെ കൈയിലെ പിടി വിട്ട് കൊണ്ട് അവൾ ചോദിച്ചു.
വിവാഹം കഴിഞ്ഞ പെണ്ണിനോട് സ്നേഹഭ്യര്‍ത്ഥന നടത്തുന്നത് തെറ്റ് തന്നെയാണെന്ന് എനിക്കും അറിയാം. പക്ഷേ അഞ്ചന ചേച്ചിയുടെ കാര്യത്തിൽ, എന്റെ മനസ്സും നാവും എന്റെ നിയന്ത്രണത്തിൽ നില്‍ക്കാറില്ല എന്നതാണ് സത്യം.
“ഞാനും ഒരു സോറി ചോദിച്ചാൽ മതിയോ?” തല ചൊറിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.
അല്‍പ്പനേരത്തേക്ക് എന്നെ പഠിക്കുന്നത് പോലെ നോക്കി നിന്ന ശേഷം ചേച്ചി പറഞ്ഞു, “നമ്മുടേത് വെറും ഫോൺ വഴിയുള്ള ഫ്രണ്ട്ഷിപ്പ് ആണെങ്കിലും, നിന്നെ കുറിച്ച് ഞാൻ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്, വിക്രം.”
തേങ്ങയാണ്. ഫ്രണ്ട്ഷിപ്പ് പോലും! നിനക്ക് ലവ്ഷീപ് അണെന്ന് അവള്‍ അറിയുന്നില്ല— എന്റെ മനസ്സ് പറഞ്ഞു.
പക്ഷേ എന്റെ മനസ്സ് പറഞ്ഞതൊന്നും അറിയാതെ ചേച്ചി തുടർന്നു, “കൂടാതെ നിന്നെ കുറിച്ച് നിന്റെ അമ്മയും അനിയനും ഒരുപാട് പറഞ്ഞിട്ടുണ്ട്.”
“അവർ എന്നെ കുറിച്ച് നല്ലതേ പറയൂ, കാരണം അവർ എന്റെ അമ്മയും അനിയനും അല്ലേ!” വിവേകപൂര്‍വ്വം ഞാൻ ചേച്ചിയെ ബോധിപ്പിച്ചു.
ഉടനെ എന്തോ ഓര്‍ത്ത പോലെ ചേച്ചി പുഞ്ചിരിച്ചു.
“പക്ഷേ നിന്റെ അമ്മയും അനിയനും പറയാത്ത ഒരുപാട് കാര്യങ്ങൾ നിന്റെ അനിയത്തി എന്നോട് പറഞ്ഞിട്ടുണ്ട്.”
പെട്ടന്ന് ഞാൻ അസ്വസ്ഥനായി ചോദിച്ചു, “എന്ത് കാര്യങ്ങളാണ് അവൾ ചേച്ചിയോട് പറഞ്ഞത്?”
“നിന്നെ കുറിച്ച് ഒരു വള്ളിയും പുള്ളിയും വിടാതെ എല്ലാം അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം നിന്നെ നേരിട്ട് കാണുന്നതിന് മുന്‍പേ എനിക്ക് നിന്നെ ശെരിക്കും അറിയാവുന്നത് പോലെയും, നിന്നെ പൂര്‍ണമായി മനസ്സിലാക്കിയത് പോലെയും എനിക്ക് ഫീൽ ചെയ്തത്.”
അതുകേട്ട് ഞാൻ അമ്പരന്നു. അത്രത്തോളം എന്നെ മനസ്സിലാക്കിയത് പോലെ ഫീൽ ചെയ്യിക്കാൻ മാത്രം എന്ത് കാര്യങ്ങളാണാവോ നെഷിധ അഞ്ചന ചേച്ചിയോട് പറഞ്ഞത്!
“അതുകൊണ്ട് ഇന്നലെ നമ്മൾ ആദ്യമായി നേരിട്ട് കണ്ടപ്പോ നീ എനിക്ക് അജ്ഞാതന്‍ ആയിരുന്നില്ല, വിക്രം. കാലങ്ങളായി ഞാൻ അറിയുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ വർഷങ്ങൾക്ക് ശേഷം കണ്ടത് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.”
“പക്ഷേ, ഇന്നലെ ഞാൻ ചേച്ചിയെ കണ്ടപ്പോൾ, കഴിഞ്ഞ ജന്മം നമ്മൾ കാമുകനും
💬 Comments
View all comments