0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 2240

എല്ലാ കാര്യങ്ങളേയും നെഷിധയോട് പറഞ്ഞു കഴിഞ്ഞ ശേഷം ഞാൻ മൗനമായി ബെഡ്ഡിൽ തന്നെ നോക്കിയിരുന്നു.

കാര്യങ്ങൾ പറയാൻ തുടങ്ങിയ നിമിഷം തൊട്ട് നെഷിധയുടെ മുഖത്ത് നോക്കാതെ ബെഡ്ഡിൽ തന്നെ നോക്കിയിരുന്നാണ് ഞാൻ സംസാരിച്ചത്. എല്ലാ പറഞ്ഞു കഴിഞ്ഞിട്ടും അവളുടെ മുഖത്തേക്ക് നോക്കാൻ ഭയമായിരുന്നു... അവളുടെ കുറ്റപ്പെടുത്തുന്ന നോട്ടത്തെ നേരിടാന്‍ കഴിയില്ല.

അവസാനം അവൾ കരയുന്ന ശബ്ദം കേട്ടാണ് വിരണ്ടു പോയി ഞാൻ നോക്കിയത്.

ഞാൻ നോക്കിയതും അവൾ വേഗം എന്റെ തുടകൾക്കിടയിലേ ബെഡ്ഡിൽ മുട്ടുകുത്തി നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞു.

“മോൾക്ക് എന്നോട് വെറുപ്പാണോ...?” മുടിയില്‍ തഴുകി കൊണ്ട്‌ സങ്കടത്തോടെ ഞാൻ ചോദിച്ചു.

“വേറെ ആളിന്റെ ഭാര്യയായിരുന്ന അഞ്ചന ചേച്ചിയോട് ഏട്ടന് സ്നേഹം തോന്നിയത്‌ തെറ്റാണ്....!” നെഷിധ കുറ്റപ്പെടുത്തിയതും ഞാൻ തളര്‍ന്നു.

“ഏതു സ്നേഹത്തിന്റെ പുറത്തായാലും അഞ്ചന ചേച്ചിയോട് ശാരീരികമായി അങ്ങനെയൊക്കെ ചെയ്തതും തെറ്റ് തന്നെയാ...!” അവള്‍ പിന്നെയും കുറ്റപ്പെടുത്തി.

വേദനയില്‍ എന്റെ മനസ്സും ഹൃദയവും പിടച്ചു.

“പക്ഷേ ഏട്ടനെ ഇനി ഞാൻ കുറ്റം പറയില്ല. ചേച്ചിയേയും ഞാൻ കുറ്റം പറയില്ല.... മനുഷ്യ മനസ്സുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.” പെട്ടന്ന് അവളെന്നെ ആശ്വസിപ്പിച്ചു. “ഏട്ടന്‍ അഞ്ചന ചേച്ചിയെ കെട്ടണം, അതാണ് എനിക്ക് പറയാനുള്ളത്.”

അങ്ങനെ പറഞ്ഞതും അവളെ എന്നില്‍ നിന്നും അടർത്തി മാറ്റിക്കൊണ്ട് അവളുടെ കണ്ണുകളില്‍ അദ്ഭുതത്തോടെ നോക്കി. കണ്ണീരിനിടയിലും നെഷിധ ചിരിച്ചു.

“എന്റെ മോളിനി കരയരുത്.” അവളുടെ കണ്ണുനീര്‍ കണ്ട് വിഷമത്തോടെ ഞാൻ പറഞ്ഞു.

“ഏട്ടനാണ് എന്നെ കരയിച്ചത്. അതുകൊണ്ട്‌ മര്യാദയ്ക്ക് എന്റെ കണ്ണുനീര്‍ എല്ലാം തുടച്ചു തന്നെ!” അവള്‍ കുസൃതിയോടെ പറഞ്ഞതും ചിരിച്ചുകൊണ്ട് ഞാൻ മുഖം തുടച്ചു കൊടുത്തു.

“പിന്നേ നാളെ തന്നെ എനിക്ക് നാട്ടില്‍ പോണം. അമ്മയോട് ഞാൻ സംസാരിക്കാം.” അവള്‍ പറഞ്ഞു.

“മോളെ.. അത്—”

“വേണ്ട.., ഒന്നും പറയണ്ട. അമ്മയോട് ഞാൻ സംസാരിക്കും. ചേച്ചിക്ക് ഡിവേർസ് കിട്ടിയ ഉടനെ നിങ്ങളുടെ വിവാഹവും ഉടനെ വേണം. പിന്നെ നിങ്ങൾ രണ്ടുപേരും ആഗ്രഹിച്ചത് പോലെ അമേരിക്കയിൽ തന്നെ പോണം. അവിടെ ബിസിനസ്സ് തുടങ്ങണം. ഇവിടത്തെ കാര്യങ്ങൾ രാകേഷ് നോക്കിക്കോളും.” അവള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞതും

💬 Comments

View all comments