Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
നോക്കി... വ്യത്യസ്ത വികാരങ്ങളോടെ അവർ എന്നെ നോക്കി.
മറിയ ആശ്വാസത്തോടെയാണ് എന്നെ നോക്കിയത്. പക്ഷേ അഞ്ചന ഭീതിയോടെയാണ് എന്നെ നോക്കിയത്. അവളെ ഒഴിവാക്കരുത് എന്നപോലെ ആ കണ്ണുകൾ അപേക്ഷിക്കുന്നത് ഞാൻ കണ്ടു.
“എന്നെ ഇഷ്ട്ടം ഇല്ലെന്നും, എന്നെ അവൾ മറക്കുമെന്നും, എന്നെ അവള്‍ക്ക് വേണ്ടെന്നും അവൾ പറഞ്ഞാല്‍... അവളുടെ ജീവിതത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു നില്‍ക്കാം.”
അത് കേട്ടതും അഞ്ചന തറയില്‍ രണ്ടു കൈയും ആഞ്ഞടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി.
“അതിനേക്കാള്‍ എന്നെ നി കൊന്നു കളയ്...!” അവള്‍ ആർത്തു കരഞ്ഞു.
മറിയ പെട്ടന്ന് തറയിലിട്ട് അടിച്ചു കൊണ്ടിരുന്ന അഞ്ചനയുടെ കൈകളെ പിടിച്ചു വച്ചിട്ട് അവളെ കെട്ടിപിടിച്ചു. എന്നിട്ട് അവളെന്നെ തുറിച്ചു നോക്കി.
ഒരുപാട് നേരം കഴിഞ്ഞ് അഞ്ചന കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് നിന്നിട്ട് എന്നോട് പറഞ്ഞു,
“നി വേറൊരു പെണ്ണിനെ കെട്ടുമെന്ന് സത്യം ചെയ്യ്.. അപ്പോൾ ഞാൻ അതൊക്കെ പറയാം.. പറയുക മാത്രമല്ല, നിന്നെ മറക്കുകയും ചെയ്യും.”
പക്ഷേ അങ്ങനെ ഒരു സത്യം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല.
“നീയൊഴികെ വേറൊരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനമില്ല. നീയെന്നെ വെറുത്താലും, എന്നെ വിട്ട് പോയാലും, എന്നെ മറന്നാലും.. എനിക്കൊന്നുമില്ല. പക്ഷേ എന്റെ മരണം വരെ നിന്നെ മാത്രമേ ഞാൻ സ്നേഹിക്കു... മരണത്തിന് ശേഷവും നിന്നെ ഞാൻ സ്നേഹിച്ച് കൊണ്ടേയിരിക്കും.”
അത്രയും പറഞ്ഞിട്ട് അവർ രണ്ടു പേരെയും ഞാൻ വാശിയോടെ നോക്കി. അഞ്ചന ഏങ്ങി കരഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ മറിയ വിഷമിച്ചിരുന്നു.
ഉടനെ ഞാൻ വേഗം നടന്ന് എന്റെ റൂമിൽ കേറി എന്റെ ബെഡ്ഡിൽ കിടന്നു.
💬 Comments
View all comments