0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2618

എന്നിട്ട് കൈകൂപ്പി കൊണ്ട്‌ എന്നെ നോക്കി.

“എന്നോട് ക്ഷമിക്കടാ വിക്രം. ഇനിയും താങ്ങാനുള്ള ശേഷി എനിക്കില്ല. ഇല്ലെങ്കില്‍ എന്നെ കൊന്നു കള.” കണ്ണീരോടെ അവള്‍ കേണു. പക്ഷേ ഞാൻ മിണ്ടിയില്ല.

ഉടനെ എന്തോ തീരുമാനിച്ച പോലെ അവൾ കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട്‌ പറഞ്ഞു, “ഞാൻ നിന്നെ ഒരുപാട്‌ വേദനിപ്പിച്ചു, ഒരുപാട്‌ ദ്രോഹിച്ചു. നിന്നോട് ക്ഷമ ചോദിക്കാൻ എനിക്ക് അര്‍ഹത പോലുമില്ല... മാപ്പും ഞാൻ അര്‍ഹിക്കുന്നില്ല. പക്ഷേ നിന്റെ അവജ്ഞ എനിക്ക് താങ്ങാന്‍ കഴിയുന്നില്ല... ഇങ്ങനെ എനിക്ക് ജീവിക്കാനും കഴിയില്ല. അതുകൊണ്ട്‌ ഞാൻ മരിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കിലും നിന്റെ ദേഷ്യം തീരട്ടെ.. എന്നോടുള്ള നിന്റെ ഭ്രാന്ത് മാറട്ടെ. നിനക്ക് നല്ലോരു ജീവിതവും ലഭിക്കട്ടെ.”

അത്രയും പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് എന്റെ റൂമിന്റെ പുറത്തേക്ക്‌ ഓടി.

അവളുടെ വാക്കുകൾ കേട്ട്‌ ഒരു സെക്കന്‍ഡ് ഞാൻ സ്തംഭിച്ചു പോയി. പക്ഷേ അവൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന്‌ ചെറിയൊരു ഊഹം കിട്ടിയതും പേടിച്ച് അവളുടെ പേരിനെ വിളിച്ചലറി കൊണ്ട്‌ ഞാനും പിന്നാലെ ഓടി.

ഞാൻ ഓടി ഹാളില്‍ വന്ന സമയം അവൾ ബാൽക്കനി ഡോറിനെ തുറന്ന് പുറത്തേക്ക്‌ ഓടി കഴിഞ്ഞിരുന്നു.

“അഞ്ചന... അവിവേകം ഒന്നും കാണിക്കരുത്...!” പേടിച്ച് അലറി കൊണ്ട്‌ ഞാൻ ബാൽക്കണിയിലേക്ക് പാഞ്ഞു ചെന്നു.

അപ്പോഴേക്കും, എന്നില്‍ നിന്ന് വെറും രണ്ട് മീറ്റര്‍ അകലെയുള്ള ബാൽക്കണി കൈവരിടെ മുകളിലേക്ക് അവൾ കേറി കഴിഞ്ഞിരുന്നു.

“എഡി പൊന്നു മോളെ....” ഞാൻ നെഞ്ച് പൊട്ടി അലറി. “പ്ലീസ് ഡീ.. ചാടരുത്...!!” എന്നും പറഞ്ഞു ആ രണ്ട് മീറ്ററും ഒറ്റയടിക്ക് ചാടി കൈവരിക്കടുത്ത് എത്തിയ അതേ സമയത്ത് അവള്‍ താഴേക്ക് ചാടി.

കരഞ്ഞു വിളിച്ചു കൊണ്ട്‌ എന്റെ രണ്ടു കൈയും എത്തി കിട്ടിയ വാക്കില്‍ അവളെ ഞാൻ പിടിച്ചു. തല മുടിയില്‍ ആണ് എനിക്ക് പിടി കിട്ടിയത്. അവളെ എങ്ങനെയും രക്ഷിക്കണം എന്ന ഒറ്റ ചിന്തയിൽ, മുടിയില്‍ പിടികിട്ടിയ അതേ വേഗത്തിൽ അവളെ വലിച്ച് ബാൽക്കണിയിലേക്ക് തന്നെ എങ്ങനെയോ വലിച്ചിട്ടു.

എന്റെ ഹൃദയം കൊട്ട് പോലെ അടിച്ചു.. എന്റെ ദേഹമാകെ നടുങ്ങി.

“എന്തു ഭ്രാന്താണ്

💬 Comments

View all comments