0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5.1K

മാപ്പ് താ മോനു. ഇനിയും ഈ വേദന താങ്ങാന്‍ കഴിയില്ല.. ഞാൻ ഭ്രാന്തിയായി തീരും.”

എനിക്ക് വിഷമം തോന്നി. പക്ഷേ എന്റെ മരവിച്ചിരുന്ന മനസ്സ് അലിയാൻ തുടങ്ങിയെങ്കിലും അവളോട് ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞില്ല.

“എന്നെ വേദനിപ്പിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എന്നെ ഓര്‍ത്ത് വിഷമിക്കാനും... എന്നോട് ക്ഷമ ചോദിക്കാനും മാത്രം ഞാൻ നിന്റെ ഭർത്താവും അല്ല. നീയെന്നെ സ്നേഹിക്കുന്ന കാര്യം എനിക്കും അറിയാം, പക്ഷേ അതിന്‍റെ ആയിരം ഇരട്ടി വേദനയും നി എനിക്ക് തന്നു കഴിഞ്ഞു. ഇതില്‍ കൂടുതൽ വേദനയെ താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ മനസ്സിലുള്ള ഓര്‍മകളുമായി ഞാൻ തനിയേ ജീവിച്ചോളാം. ഇനി ഒരിക്കലും നമ്മുടെ ഈ ബന്ധവും പറഞ്ഞ്‌ നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല. ഇനി നി പോയി നിന്റെ ജീവിതം ജീവിക്ക്. നിന്റെ ദൈവമായ ഭർത്താവിന്റെ കൂടെ പോയി ആ നരകത്തിൽ തന്നെ നി നശിക്ക്.” ഞാൻ കടുപ്പിച്ച് പറഞ്ഞു.

ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞതും പെട്ടന്നവള്‍ വിരണ്ടു താഴെ വീണ് എന്റെ കാല്‍ പാദങ്ങളില്‍ മുഖം അമർത്തി. എന്നിട്ട് എന്റെ പദങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ഭ്രാന്തിയെ പോലെ അലമുറയിട്ട് കരയാനും തുടങ്ങി.

അവളുടെ വേദനയും, എന്റെ കാലില്‍ കിടന്നുള്ള കരച്ചിലും കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവളെ വാരിയെടുത്ത് കെട്ടിപിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി. പക്ഷെ എന്റെ മനസ്സിന്റെ ഒരു മൂലയില്‍, ഇത്രനാളും ഞാൻ അനുഭവിച്ചത് പോലത്തെ വേദന അവളും അനുഭവിക്കണം എന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട്‌, ഞാൻ അനങ്ങാതെ ഇരുന്നു.

ആർത്തു കരഞ്ഞു കൊണ്ട്‌ അവളുടെ കണ്ണീരാൽ അവളെന്റെ

💬 Comments

View all comments