Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
നോട്ടം എന്റെ കണ്ണുകളെ തുളച്ചു കൊണ്ട് ആഴ്ന്നിറങ്ങി, എന്റെ മനസ്സിൽ എന്തിനേയോ തിരയുന്നത് പോലെ.
എനിക്ക് അസ്വസ്ഥത ഉണ്ടായതും ഞാൻ ചോദിച്ചു, “നിനക്ക് എന്താണോ വേണ്ടത് അതിനെ ഞാനും അംഗീകരിക്കാന്‍ തയാറാണ്. നിനക്ക് നിന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാം — ഒരിക്കലും ഒരു ശല്യമായി ഞാൻ ഇടയിലേക്ക് കടന്നുവരില്ല. ഒരിക്കലും നിന്നെ മുതലെടുക്കാനും ഞാൻ ശ്രമിക്കില്ല. എന്നെങ്കിലും എന്റെ മനസ്സിന് നിന്നെ മറക്കാൻ കഴിഞ്ഞാല്‍ ഞാൻ ഏതെങ്കിലും പെണ്ണിനെ കെട്ടി ജീവിക്കുകയും ചെയ്യാം.” അവസാനത്തെ വാക്കുകളെ അവളുടെ കണ്ണില്‍ നോക്കാതെയാണ് ഞാൻ പറഞ്ഞത്.”
ഒരിക്കലും ഞാൻ മറ്റൊരു പെണ്ണിനെ കെട്ടാന്‍ പോണില്ല എന്ന സത്യാവസ്ഥയെ അവള്‍ മനസ്സിലാക്കുക തന്നെ ചെയ്തു.
അവള്‍ മറുപടി പറയാതെ എന്നെ തന്നെ നോക്കിയിരുന്നു.
ഞങ്ങളുടെ മൗനം എന്നെ അസ്വസ്ഥതമാക്കാൻ തുടങ്ങിയതും, അതില്‍നിന്ന് രക്ഷപ്പെടാൻ ഞാൻ ചോദിച്ചു, “പ്രഷോബ് ചേട്ടൻ വിളിച്ചായിരുന്നോ..?”
“ഇല്ല, വിളിച്ചില്ല.” അവള്‍ വെറുപ്പോടെ പറഞ്ഞു.
“എന്നെ വേണ്ടെന്ന് പറഞ്ഞ് പോയിട്ട് എന്റെ ഫ്ലാറ്റിലേക്ക് വരേണ്ട കാരണം എന്തായിരുന്നു?” ഞാൻ വെറുതെ ചോദിച്ചു.
“ഇന്നലെ ഞാൻ നിന്നോട് അങ്ങനെ സംസാരിച്ചു വച്ചത് മുതലേ എന്റെ സമാധാനം നഷ്ട്ടപ്പെട്ടിരുന്നു. എന്നോട് തന്നെ വെറുപ്പും.. നിന്നോട് അങ്ങനെ പറഞ്ഞതില്‍ കുറ്റബോധവും എല്ലാം ചേര്‍ന്ന് എന്റെ മനസ്സിനെയും ഹൃദയത്തെയും കാർന്നു തിന്നാനും തുടങ്ങി. ഒരിക്കലും നിന്നെ വിട്ടു പോകാൻ കഴിയില്ലെന്ന സത്യത്തെ അപ്പോഴാണ് ഞാൻ മനസ്സിലായത്. എന്റെ വെപ്രാളവും ദേഷ്യവും നിര്‍ബന്ധവും കാരണം മറിയ എന്നെ ഇവിടേക്ക് കൊണ്ടു വന്നു. നിന്നോട് മാപ്പ് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്.. പക്ഷേ വാതിൽ തുറന്നപ്പോ..!!” അത്രയും പറഞ്ഞ് അവള്‍ നിർത്തി.
അവളുടെ അടുത്ത് ചേര്‍ന്നിരിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായി. പക്ഷെ ആ ആഗ്രഹത്തെ ഞാൻ തഴഞ്ഞു.
“ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ ചേട്ടൻ വരും..” അഞ്ചന പെട്ടന്ന് എന്റെ ഇടത് കൈയിൽ എത്തി പിടിച്ചുകൊണ്ട് സങ്കടപ്പെട്ടു.
അവളുടെ സ്പര്‍ശം എന്റെ മനസിലുള്ള വേദനകളെ പെട്ടന്ന് അകറ്റി. എന്റെ മനസ്സിൽ ആശ്വാസവും നിറയാന്‍ തുടങ്ങി. എന്റെ തള്ളവിരൽ കൊണ്ട് അവളുടെ പുറംകൈയ്യിൽ എന്നെയും അറിയാതെ ഞാൻ വരച്ചു കൊണ്ടിരുന്നു.
💬 Comments
View all comments