0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2628

“കളയാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എല്ലാത്തിനും ഭയമായിരുന്നു. പുറമെ നിന്നുകൊണ്ട് ആര്‍ക്കും എന്തും വ്യാഖ്യാനിക്കാൻ കഴിയും. പക്ഷേ എന്റെ അവസ്ഥയെ മനസ്സിലാക്കണമെങ്കിൽ, എന്റെ സ്ഥാനത്ത് തന്നെ ഉണ്ടാവണം.” ഒരു നെടുവീര്‍പ്പോടെ അവള്‍ പറഞ്ഞു.

അതോടെ ഭാരിച്ച മനസ്സോടെ അവളെ ഞാൻ കെട്ടിപിടിച്ചു കൊണ്ട്‌ മിണ്ടാതെ ഇരുന്നു. അവള്‍ പറഞ്ഞത് ശെരിയാണ്.. അവളുടെ അവസ്ഥ മനസ്സിലാക്കാതെ എന്റെ കാര്യത്തിന് വേണ്ടി ഞാൻ അവളെ ഒരുപാട്‌ വേദനിപ്പിച്ചിട്ടുണ്ട്.

“എഡി കുരുങ്ങി..?” “എന്തടാ കുരങ്ങ..? “ഒരിക്കലും ഇതുപോലെ ആത്മഹത്യ ചെയ്യാനൊന്നും നി ശ്രമിക്കരുത്, കേട്ടല്ലോ?” അവളെ മുറുകെ പിടിച്ചുകൊണ്ട് പേടിയോടെ ഞാൻ പറഞ്ഞു.

“സോറിടാ മോനു....! അന്നേരം എനിക്കെല്ലാം നഷ്ട്ടപ്പെട്ടെന്ന് ഞാൻ വിശ്വസിച്ചു. നീയില്ലാതെ ഞാൻ ഒരു ഭ്രാന്തിയായി തീരുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ ജീവിതത്തിൽ നി ഇല്ലാത്ത സാഹചര്യത്തെ ചിന്തിച്ചു നോക്കാന്‍ പോലും എനിക്ക് ഭയം തോന്നി.” അവള്‍ ചെറിയൊരു വിറയലോടെ പറഞ്ഞു. “എപ്പോഴും എന്റെ ജീവിതത്തിൽ നി ഉണ്ടാവുമെങ്കിൽ ഞാൻ അങ്ങനെ ഒന്നും ശ്രമിക്കില്ല.” അവൾ സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.

എന്റെ മനസ്സിലെ അതേ ഭയം തന്നെ അവളുടെ മനസ്സിലും പ്രതിഫലിച്ചതും ഞാൻ ഞെട്ടി.

“അപ്പോ നിന്റെ ജീവിതത്തിൽ ഞാൻ ഇല്ലാത്ത സാഹചര്യം വന്നാല്‍...?” ഭയന്നു കൊണ്ട്‌ ഞാൻ ചോദിച്ചു.

“എന്റെ ജീവിതത്തിൽ നിന്നും നിന്നെ നഷ്ടമാകുന്ന നിമിഷം ഞാനും ഈ ലോകത്തോട് വിട പറയും.” ഒട്ടും ചിന്തിക്കാതെ അവള്‍ തീര്‍ത്തു പറഞ്ഞു.

കുറച്ചുനേരം കുടി കഴിഞ്ഞിട്ട് അവള്‍ എന്റെ മടിയില്‍ നിന്ന് എഴുനേറ്റു.

“ഇനി നി റെസ്റ്റ് എടുക്ക്. കഴിക്കാൻ ഞാൻ എന്തെങ്കിലും തയ്യാറാക്കീട്ട് വരാം.” അതും പറഞ്ഞ്‌ അവള്‍ കിച്ചണിലേക്ക് പോയി.

ഞാനും അങ്ങനെ ഇരുന്ന് മയങ്ങി പോയി. തുടരെത്തുടരെ കുറെ ദുഃസ്വപ്‌നങ്ങൾ ഞാൻ കണ്ടു. എല്ലാം എന്റെ മരണത്തിലാണ് അവസാനിച്ചത്.

അവസാനം അവളുടെ വെപ്രാളം പിടിച്ചുള്ള ഉലുക്കലും വിളിയും കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

കട്ടിലില്‍ എന്റെ വയറിനടുത്തായി ഇരുന്നിട്ട് എന്റെ രണ്ട് ചുമലിലും പിടിച്ചായിരുന്നു അവൾ എന്നെ ഉലച്ചത്.

“ഉറക്കത്തിൽ നി എന്തിനാ കരഞ്ഞത്....?” കൈ കൊണ്ട്‌ എന്റെ രണ്ട് കണ്ണും മുഖവും തുടച്ചു

💬 Comments

View all comments