0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2639

കൊടുത്ത കാഴ്ചയാണ് കണ്ണില്‍ നിറഞ്ഞത്.

അതോടെ എണീറ്റു ഞാൻ റൂമാകെ വിരണ്ടു നടന്നു.

അവസാനം അഞ്ചന ഉപയോഗിച്ചിരുന്ന റൂമിലേക്ക് ഞാൻ പോയി.

അലമാര തുറന്ന് നോക്കിയപ്പോ അവളുടെ കുറെ നൈറ്റ് ഡ്രസ് ഉണ്ടായിരുന്നു. കുറച്ച് എടുത്ത് ബെഡ്ഡിൽ വിരിച്ച ശേഷം... ബാക്കി ഡ്രസ്സും എടുത്തുകൊണ്ട് ബെഡ്ഡിൽ വീണു. കൈയിൽ ഉണ്ടായിരുന്നതിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ കിടന്നു.

മനസ്സ് അല്‍പ്പം ശാന്തമായി. അവളെയും ചിന്തിച്ചു കൊണ്ട്‌ ഞാൻ കിടന്നു. അവസാനം എപ്പോഴോ ഞാൻ ഉറങ്ങി.

ഇന്നും എന്റെ ദുഃസ്വപ്‌നം എന്നെ വേട്ടയാടി. മൂര്‍ച്ചയുള്ള കത്തി എന്റെ ഹൃദയത്തിൽ തറച്ചു കേറിയതും ഞാൻ കരഞ്ഞു വിളിച്ചു. പിന്നെയും മൂര്‍ച്ചയുള്ള എന്തോ എന്റെ ശരീരത്തിന്റെ പല സ്ഥലങ്ങളിലായി തറച്ചു കേറിയതും ഞാൻ അലറി കരഞ്ഞു.

“വിക്രം... എടാ എണീക്ക്.. നി സ്വപ്നമാണ് കണ്ടത്... എണീക്ക് മോനു... എനിക്ക് പേടിയാവുന്നു..” അഞ്ചനയുടെ പേടിച്ച ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്.

അവസാനം ആശ്വാസത്തോടെ ഞാൻ ധൃതിയില്‍ കണ്ണ് തുറന്ന് നോക്കി പുഞ്ചിരിച്ചു. പക്ഷേ എന്റെ പുഞ്ചിരി പെട്ടന്ന് ചത്തൊടുങ്ങി. ഇവിടെങ്ങും അഞ്ചന ഇല്ലായിരുന്നു.

ചാടി എണീറ്റ് വീടാകേ ഓടിനടന്ന് നോക്കി.. അവളെ കണ്ടില്ല. വാതിലിൽ ഞാൻ പോയി നോക്കി. എന്റെ താക്കോൽ ലോകിൽ മുഴുവനായി കേറ്റി വച്ചിരുന്നു.. അതുകൊണ്ട്‌ ഒരിക്കലും അവള്‍ക്ക് അകത്തേക്ക് വരാൻ കഴിയുമായിരുന്നില്ല.

അവസാനം ആ ചാവിയെ അല്‍പ്പം പിന്നോട്ട് വലിച്ച് വച്ചിട്ട് ചിന്താകുഴപ്പത്തോടെ റൂമിലേക്ക് നടന്നു.

എന്താണ്‌ സംഭവിച്ചത്? എനിക്കൊന്നും മനസ്സിലായില്ല. അവളെയും ഞാൻ സ്വപ്നം കണ്ടതാണോ. പക്ഷേ അവളുടെ സ്പര്‍ശം ഞാൻ അറിഞ്ഞതാണ്. അവള്‍ എന്നെ ശെരിക്കും പിടിച്ചുലിക്കിയതും ഞാൻ അറിഞ്ഞതാണ്.

അഞ്ചനയുടെ റൂമിൽ കേറി ബെഡ്ഡിൽ കിടന്നിട്ട് എന്റെ മൊബൈൽ എടുത്തു നോക്കി.

മൂന്നര ആയതേയുള്ളു. മനസ്സിൽ എന്തെന്നില്ലാത്ത ഭയം ഉടലെടുത്തു. വേഗം ബെഡ്ഡിൽ കണ്ണടച്ച് കിടന്നു. എന്നിട്ട് അവളുടെ ഡ്രസ്സിനെ കെട്ടിപിടിച്ചു കൊണ്ട്‌ എങ്ങനെയോ ഉറങ്ങി. ************* “വിക്രം..? ഡാ വിക്രം. എണീറ്റേ. ഏഴര ആയി. ഓഫീസിൽ പോകണ്ടേ?” എന്റെ നെറ്റിയിൽ അവള്‍ തടവി. പക്ഷേ കൈ പൊള്ളിയത് പോലെ അവള്‍ പെട്ടന്ന് പിന്‍വലിച്ചു.

“പനിക്കുന്നുണ്ടല്ലോ നിനക്ക്.”

💬 Comments

View all comments