0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2611

നിങ്ങൾ രണ്ട് പേരുടെ സമാധാനവും കളയുന്നു. ഇതൊന്നും പോരാത്തതിന് അവളെ മാത്രം കുറ്റക്കാരിയായി നി ചിത്രീകരിക്കുകയും ചെയ്യുന്നു.”

മറിയ അങ്ങനെ പറഞ്ഞതും കുറ്റബോധവും സങ്കടവും എല്ലാം മനസ്സിൽ നിറഞ്ഞു. വലിയ യോഗ്യനേ പോലെ ഇവിടെ കിടന്ന് അഞ്ചനയോട് പ്രസംഗിച്ചതിൽ ഞാൻ ലജ്ജിച്ചു നിന്നു.

“നിനക്ക് അവളുടെ ശരീരത്തെ മാത്രമല്ല വേണ്ടത്, അവളുടെ കൂടെ ജീവിക്കാനാണ് നി ആഗ്രഹിക്കുന്നത്. അവള്‍ക്കും നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും.. അത് സാധ്യമല്ലെന്ന് അവള്‍ നിന്നോട് പറഞ്ഞു കഴിഞ്ഞു. ആ സ്ഥിതിക്ക്, അവള്‍ കാരണം നിന്റെ ജീവിതത്തെ നീ എന്തിന്‌ നശിപ്പിക്കണം....?“ മറിയ കലിയിൽ ചോദിച്ചു.

പക്ഷേ ഞാൻ താഴേ നോക്കി മിണ്ടാതെ നിന്നു.

“എത്ര പറഞ്ഞാലും ഇതിൽ നിന്ന് നി പിന്മാറില്ലെന്ന് ഞാൻ നേരത്തെ മനസ്സിലാക്കി കഴിഞ്ഞിരുന്നു, വിക്രം. അതുകൊണ്ടാണ് നിന്റെ മനസ്സിനെ കൂടുതൽ വഷളാക്കി നിന്നെ ഭ്രാന്തനായി മാറ്റാതെ അഞ്ചനയോട് നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ഞാൻ നിര്‍ബന്ധിച്ചത്.”

ഉടനെ വെറുപ്പോടെ ഞാൻ മറിയയെ നോക്കി. ക്രോധം കൊണ്ട്‌ എന്റെ കണ്ണുകൾ കത്തിയെരിയുന്നത് പോലെ തോന്നി.

പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു, “അവളുടെ ഭർത്താവായി നിന്നെ വേണ്ടാത്ത സ്ഥിതിക്ക്.. അവള്‍ നിന്നെ വിട്ടു പോകുന്നത് തന്നെയാ നല്ലത്. അതുതന്നെയാണ് ഞാൻ അവളോട്‌ പറഞ്ഞതും.”

അത്രയും പറഞ്ഞിട്ട് മറിയ അഞ്ചനയെ തുറിച്ചു നോക്കിയതും അഞ്ചന താഴെ നോക്കി കരഞ്ഞു.

സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.

അല്‍പ്പം കഴിഞ്ഞ് മറിയ വീണ്ടും എന്നെ നോക്കി പറഞ്ഞു, “കുറച്ച് ദിവസം അവള്‍ നിന്നില്‍ നിന്ന് അകന്നു നിന്നാല്‍, നിനക്ക് വിഷമം തോന്നുമെങ്കിലും അതൊക്കെ മാറും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോഴത്തെ നിന്റെ സ്ഥിതി കാണുമ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” മറിയ വിഷമത്തോടെ പറഞ്ഞു.

“ശരിയാ..., നിനക്ക് മനസ്സിലാവില്ല, മറിയ..” ഞാൻ അവളോട്‌ പറഞ്ഞു. “അഞ്ചനയോടുള്ള എന്റെ സ്നേഹം എങ്ങനെയുള്ളതാണെന്ന് ഒരിക്കലും നിനക്ക് മനസ്സിലാവില്ല. ഈ ജന്മം മുഴുവനും നി ശ്രമിച്ചാൽ പോലും, അഞ്ചയോടുള്ള എന്റെ സ്നേഹത്തിന്റെ അംശത്തെ പോലും നിനക്ക് മനസ്സിലാക്കാൻ കഴിയില്ല.!” തലയാട്ടി കൊണ്ട്‌ ഞാൻ നെടുവീര്‍പ്പിട്ടു.

മറിയ ചുണ്ടിനെ കടിച്ചു പിടിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഞാനും മിണ്ടാതെ നിന്നു. പക്ഷേ അഞ്ചന മാത്രം അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.

കുറച് കഴിഞ്ഞതും മറിയ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട്

💬 Comments

View all comments