0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5.1K

പറഞ്ഞു, “നിങ്ങൾക്ക് പരസ്പ്പരം സ്നേഹിക്കാൻ മാത്രമേ കഴിയൂ, വിക്രം. പക്ഷേ അഞ്ചന നിന്റെ ഭാര്യയായി വരില്ല എന്നതാണ്‌ സത്യം. അവള്‍ക്ക് ഭർത്താവിനെ ഡിവേർസ് ചെയ്യാൻ പേടിയാ.. അതുകൊണ്ട്‌ അയാളെ വിട്ടിട്ട് നിന്നെ അവള്‍ സ്വീകരിക്കില്ല.” ഉടനെ ഞാൻ മറിയയെ തുറിച്ചു നോക്കി.

“എന്നെ തുറിച്ചു നോക്കീട്ട് കാര്യമില്ല. ഞാൻ പറഞ്ഞത് സത്യമല്ലെന്ന് നിനക്ക് നിഷേധിക്കാൻ കഴിയുമോ?” അവള്‍ കടുപ്പിച്ച് ചോദിച്ചതും മറുപടി പറയാൻ കഴിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.

“എന്നിട്ടും എന്തിനാണ് അവളെ നി ചൂഷണം ചെയ്യുന്നത്?” മനസ്സിലാവാത്ത പോലെ അവള്‍ എന്നോട് ചോദിച്ചു.

പക്ഷേ അതിനും എനിക്ക് മറുപടി ഇല്ലായിരുന്നു.

“ഇങ്ങനെ ചെയ്യുനത് കൊണ്ട്‌ നിന്റെ നല്ല ജീവിതം എന്താവുമെന്ന് ഒരിക്കലെങ്കിലും നി ചിന്തിച്ചു നോക്കിയോടാ?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.

സത്യത്തിൽ അതൊക്കെ ഞാൻ ചിന്തിച്ച് നോക്കിയിട്ടുണ്ട്. പക്ഷേ എന്റെ മനസ്സിൽ എല്ലാം കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നത് കൊണ്ട്‌ ഒന്നിനും ഒരു തെളിച്ചമില്ല.

“എല്ലാം അറിഞ്ഞു കൊണ്ട്‌ എന്തിനാണ് നിന്റെ ജീവിതത്തെ വെറുതെ നി നശിപ്പിക്കുന്നത്?” അവസാനം മറിയ അല്‍പ്പം മയത്തിൽ ചോദിച്ചു.

പക്ഷേ അപ്പോഴും ഞാൻ മിണ്ടിയില്ല.

മറിയ തുടർന്നു, “അയാളെ കളഞ്ഞിട്ട് അവൾക്ക് നിന്നെ സ്വീകരിക്കാൻ താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍, എന്നെ കൊണ്ട്‌ കഴിയുന്ന എന്തു സഹായവും ഞാൻ ചെയ്യുമായിരുന്നു. പക്ഷേ നിന്നെ അവള്‍ക്ക് ഇഷ്ട്ടം ആണെങ്കിലും, നിന്നെ ഭർത്താവായി സ്വീകരിക്കാന്‍ അവള്‍ക്ക് കഴിയില്ലെന്ന് അഞ്ചന എന്നോട് നേരത്തെ പറഞ്ഞു കഴിഞ്ഞു. അതേ കാര്യം തന്നെയല്ലേ നിന്നോടും അവള്‍ പറഞ്ഞിട്ടുള്ളത്? എന്നിട്ടും അവളെ നീ മനസ്സിലാക്കുന്നില്ല. എന്നിട്ടും നി വാശി പിടിക്കുന്നു..! എന്നിട്ടും

💬 Comments

View all comments