0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2613

പെണ്ണിനെ കെട്ടി നല്ലത് പോലെ നി ജീവിക്ക്. അതുതന്നെയാണ് എന്റെയും അവളുടെയും ആഗ്രഹം.” മറിയ കെഞ്ചി.

പെട്ടന്ന് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ രണ്ട് കവിളിനേയും ചേര്‍ത്തു പിടിച്ചു വച്ചിരുന്ന മറിയയുടെ കൈകളെ ദേഷ്യത്തില്‍ ഞാൻ എടുത്തു മാറ്റി.

“അസ്ഥിക്ക് പിടിച്ച പ്രണയം എന്താണെന്ന് അനുഭവത്തിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളു. അതിനെ മനസിലാകുന്നവർ അവരുടെ തൊള്ള തുറന്ന് വിവരമില്ലായ്മ പറയില്ല.. അറിയാത്തവരോ.. എല്ലാം അറിഞ്ഞത് പോലെ പ്രസംഗിച്ചു നടക്കും. അതുകൊണ്ട്‌ ഈ ഉപദേശം എന്നോട് വേണ്ട, മറിയ.”

എന്നിട്ട് ഞാൻ അഞ്ചനയെ നോക്കി. എന്നെ തന്നെ നോക്കി ശബ്ദമില്ലാതെ അവള്‍ ഏങ്ങി കരയുകയായിരുന്നു.

എന്റെ അടുത്തേക്ക് ഓടി വരാൻ വെമ്പുന്ന അവളുടെ കാലുകളെ ഞാൻ കണ്ടു. എന്നെ ചേര്‍ത്തു പിടിക്കാന്‍ കഴിയാത്തതിൽ ചുരുണ്ടു ചുരുണ്ടു നിവരുന്നു അവളുടെ മുഷ്ടിയെ ഞാൻ കണ്ടു. എന്റെ മുഖമാകെ ചുംബിക്കാൻ വിതുമ്പുന്ന അവളുടെ ചുണ്ടുകളെ ഞാൻ തിരിച്ചറിഞ്ഞു. എന്നിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിക്കുന്ന അവളുടെ മനസ്സിനെയും ഞാൻ മനസ്സിലാക്കി.

പക്ഷേ എന്റെ അടുത്തേക്ക് ഓടി വരാതെ ഇരിക്കാൻ അവളെത്തന്നെ നിയന്ത്രിക്കുന്നത് കണ്ട് എനിക്ക് സങ്കടം മാത്രമാണ് തോന്നിയത്. അവസാനം സഹിക്കാൻ കഴിയാതെ വന്നപ്പോ അഞ്ചന പെട്ടന്ന് താഴെ വീണു. എന്നിട്ട് തറയില്‍ ചുരുണ്ടുകൂടി കൊണ്ടവൾ അലറിയലറി കരഞ്ഞു. പെട്ടന്ന് മറിയ അവളുടെ അടുത്തേക്ക് ഓടി പോയി. എന്നിട്ട് ഒരമ്മയെ പോലെ അവളെ വലിച്ച് അവളോട് ചേര്‍ത്തു പിടിച്ചു.

അഞ്ചനയുടെ സങ്കടവും വേദനയും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുഷ്ടികളും ചുരുണ്ട് മുറുകിയതും വലത് കൈയിൽ നല്ല വേദന തോന്നി. ഡ്രസ്സിംഗ് ചെയ്തിരുന്ന പ്ലാസ്റ്ററിൽ ചുവപ്പ് നിറം പടരാനും തുടങ്ങി.

“അവളെ ഞാൻ വേണ്ടെന്ന് വയ്ക്കാം...” പെട്ടന്ന് എന്റെ നാവ് താനെ ചലിച്ചു. ഉടനെ അവർ രണ്ടുപേരും വ്യത്യസ്ത മുഖഭാവത്തോടെ എന്നെ നോക്കി... വ്യത്യസ്ത വികാരങ്ങളോടെ അവർ എന്നെ നോക്കി.

മറിയ ആശ്വാസത്തോടെയാണ് എന്നെ നോക്കിയത്. പക്ഷേ അഞ്ചന ഭീതിയോടെയാണ് എന്നെ നോക്കിയത്. അവളെ ഒഴിവാക്കരുത് എന്നപോലെ ആ കണ്ണുകൾ അപേക്ഷിക്കുന്നത് ഞാൻ കണ്ടു.

“എന്നെ ഇഷ്ട്ടം ഇല്ലെന്നും, എന്നെ അവൾ മറക്കുമെന്നും, എന്നെ

💬 Comments

View all comments