Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
പ്രഷോബിനെ വലിച്ചു മാറ്റാൻ നോക്കി. പക്ഷെ കത്തി കൊണ്ട് അവളുടെ വയറ്റിൽ കുത്തിയ ശേഷം അവളെ തള്ളി വിട്ടു.
അവള്‍ കരഞ്ഞു കൊണ്ട് എന്റെ അടുത്തു തന്നെ വീണു.
പ്രഷോബിനെ വെറുതെ വിടാന്‍ ഞാൻ തയ്യാറല്ലായിരുന്നു. എല്ലാത്തിനും കാരണക്കാരന്‍ അവനാണ്.
എന്റെ മുഴുവന്‍ ശക്തിയും സംഭരിച്ച് കൊണ്ട്, അപ്പോഴും മുറക്കേ പിടിച്ചിരുന്ന സ്റ്റമ്പിനെ, കുനിഞ്ഞിരുന്ന അവന്റെ തൊണ്ടയില്‍ തന്നെ ഞാൻ കുത്തിയിറക്കി. അത് തൊണ്ടയെ തുളച്ച് മറുവശം ചെന്നു.
ശ്വാസം കിട്ടാത്തത് പോലെ അവന്‍ സ്റ്റമ്പിനെ പിടിച്ചൂരി താഴെ ഇട്ടിട്ട് എന്റെ മുകളിൽ നിന്നും താഴേക്ക് ചെരിഞ്ഞു വീണു. അവന്‍ അവിടെ കിടന്ന് പിടയാൻ തുടങ്ങി.
ഞാൻ എങ്ങനെയോ ഉരുണ്ട് അവന്റെ മുകളില്‍ കേറി ഇരുന്നു. എന്നിട്ട് താഴെ നിന്ന് ആ കത്തി എടുത്തുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി.
പക്ഷേ എനിക്ക് സംസാരിക്കാനുള്ള ശക്തി ഇല്ലായിരുന്നു. ആ കത്തിയെ അവന്റെ നെഞ്ചില്‍ ആഞ്ഞ് കുത്തുത്താനുള്ള ശക്തി പോലും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് ആ കത്തി വച്ച് അവന്റെ കഴുത്തിലമർത്തി ഞാൻ വരഞ്ഞു മുറിച്ചു. എന്നിട്ട് എല്ലാ ശക്തിയും നഷ്ട്ടപ്പെട്ട് ഞാൻ താഴെ വീണു.
ആ ഹാൾ ഒരു യുദ്ധ ഭൂമിയായി മാറിയിരുന്നു. ആരെയും വിജയിക്കാൻ അനുവദിക്കാത്ത യുദ്ധഭൂമി. പാപം ചെയ്ത എല്ലാവർക്കും ഒരേ ശിക്ഷ വിധിച്ച യുദ്ധഭൂമി.
അങ്ങോട്ടും ഇങ്ങോട്ടും തല മെല്ലെ തിരിച്ചു ഞാൻ നോക്കി.
കഴുത്ത് മുറിഞ്ഞു... ഹൃദയം മുറിഞ്ഞും.. രക്തം വാർന്നോഴുകിയും ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരുന്നു മനുഷ്യരെ ഞാൻ കണ്ടു. എന്റെ ശരീരം മരവിക്കാൻ തുടങ്ങിയിരുന്നു.... എന്റെ മരണം അടുത്ത് കൊണ്ടിരുന്നതിന്റെ സൂചന.
💬 Comments
View all comments