Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
“മോനു...!!” അഞ്ചന കരഞ്ഞു കൊണ്ട് വിളിച്ചു.
എങ്ങനെയോ തല ചെരിച്ച് അവളെ ഞാൻ നോക്കി.
അഞ്ചനയ്ക്ക് വലതു നെഞ്ചില്‍ രണ്ട് കുത്തും.. പിന്നെ വയറ്റിലും ഒരു കുത്ത് കിട്ടിയെങ്കിലും അത് വലിയ പ്രശ്നം ഇല്ലാത്തത് പോലെ അവൾ കരഞ്ഞു കൊണ്ട് മെല്ലെ നാല് കാലില്‍ നടന്ന് എന്റെ അടുത്തേക്ക് വന്നു.
പൊളിഞ്ഞു കിടക്കുന്ന എന്റെ നെഞ്ചില്‍ നോക്കി അവള്‍ കരഞ്ഞു വിളിച്ചു. ഞാൻ രക്ഷപ്പെടില്ല എന്ന് അവള്‍ക്കും മനസിലായി.
“മോനൂ..!” എന്റെ അടുത്ത് കിടന്ന് എന്നെ മെല്ലെ ചേർത്തു പിടിച്ചു കൊണ്ട് അവള്‍ കരഞ്ഞു.
എന്തൊക്കെയോ എനിക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ശ്വാസം കിട്ടുന്നില്ല.. സംസാരിക്കാൻ കഴിഞ്ഞില്ല. മരിക്കാൻ പോകുന്ന നായയെ പോലെ കിതച്ചു കൊണ്ട് ഞാൻ കിടന്നു.
“ഈ ഫ്ലാ..റ്റിൽ കി..ടന്ന് എനിക്ക് മരിക്കണ്ട.” അവസാനം എങ്ങനെയോ ഞാൻ പറഞ്ഞതും അഞ്ചന എങ്ങനെയോ എന്നെ തങ്ങി പിടിച്ചു എഴുനേൽപ്പിച്ചു.
ഞങ്ങൾ രണ്ടുപേരും പരസ്പരം തങ്ങി രക്തവും ഒഴുക്കി കൊണ്ട് എങ്ങനെയോ നടന്നു. വാതിലിന്‍റെ അടുത്തേക്ക് വന്നതും അഞ്ചന വാതിൽ തുറന്നു. ഞങ്ങൾ പുറത്തേക്കിറങ്ങി.
“എല്ലാവരും അകത്ത് കിടന്ന് ചാവട്ടെ.” എന്നും പറഞ്ഞ് അവള്‍ പുറത്ത് നിന്നും വാതിൽ പൂട്ടി.
ഞങ്ങൾ പരസ്പരം താങ്ങി പിന്നെയും മെല്ലെ നടന്നു എന്നിട്ട് എന്റെ പോക്കറ്റില്‍ നിന്നും എന്റെ താക്കോൽ എടുത്ത് അവള്‍ എന്റെ ഫ്ലാറ്റ് തുറന്നു. അകത്ത് കേറിയ ശേഷം അവള്‍ വാതിൽ പൂട്ടി.
പിന്നെയും ഞങ്ങൾ നടന്നു.... രക്തവും ഒഴുക്കി കൊണ്ട്. എന്റെ കണ്ണില്‍ ഇരുട്ട് കേറാന്‍ തുടങ്ങി. എത്ര വട്ടം ഞാൻ താഴേ വീണു എന്നറിയില്ല.
💬 Comments
View all comments