0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 2333

ഭാരവും വേദനയും കൂടി കൊണ്ടിരുന്നു.

ആവശ്യത്തിലധികം കാറ്റ്‌ നിറഞ്ഞ് പൊട്ടാറായ ബലൂൺ പോലെയായിരുന്നു എന്റെ ഹൃദയം.

തീര്‍ച്ചയായും അത് ഇപ്പൊ പൊട്ടുമെന്ന് ഞാൻ ഭയന്നു.

എന്റെ ഹൃദയം വലിഞ്ഞു മുറുകാൻ തുടങ്ങി.. പെട്ടന്ന് എന്റെ ചിന്തകളെ മറ്റാരോ ഏറ്റെടുത്തത് പോലെയാണ് തോന്നിയത്‌.

എന്താണ് എനിക്ക് സംഭവിക്കുന്നത്..?

ബാൽക്കണിയിൽ പോയി താഴേക്ക് ചാടണം എന്ന പ്രേരണ എന്റെ മനസ്സിനെ ആക്രമിച്ചു.. എങ്ങോട്ടെങ്കിലും ഇറങ്ങി ഓടണം എന്ന ചിന്തയും ഉടലെടുത്തു...

എന്റെ ഫ്ലാറ്റിനകത്തുള്ള എല്ലാറ്റിനെയും അടിച്ചു തകര്‍ക്കാന്‍ എന്റെ കൈകൾ തരിച്ചു... എന്റെ മുഖവും ദേഹവും മാന്തി പൊളിക്കാനുള്ള ക്രോധപാരവശ്യം എന്നില്‍ നിറഞ്ഞു.

എല്ലാത്തിനേയും നശിപ്പിക്കണമെന്ന ഒരു തരം ഭ്രാന്ത് എന്റെ മനസ്സിനെ ആക്രമിച്ച് എന്റെ നല്ല ചിന്തകളെ മൂടി.

ഉടനെ ടീപ്പോയിൽ വച്ചിരുന്ന എന്റെ മൊബൈലിനെ യാന്ത്രികമായി ഞാൻ എടുത്തു... ടിവിയെ നോക്കി എറിയാനായി എന്റെ കൈയിനെ ഞാൻ ആഞ്ഞതും...!!

എന്റെ ഫ്ലാറ്റ് വാതിലിന്‍റെ ലോക്കിൽ ചാവി ഇടുന്ന ശബ്ദം എന്നെ സ്തംഭനാവസ്ഥയിൽ ആക്കി.

“അഞ്ചന..!” പെട്ടന്ന് എന്റെ മനസ്സും നാവ് ഒരുപോലെ മൊഴിഞ്ഞു.

ആ പേര് ഒരു ഊര്‍ജ്ജമായി എന്റെ ഉള്ളിലേക്ക് പടർന്നു. ദുഷ്ട ശക്തിയെ തുരത്താൻ വന്ന മാലാഖയെ പോലെ ആ ഊര്‍ജ്ജം എന്റെ ഭ്രാന്തിനെ ബഹിഷ്കരിച്ചു.

അപ്പോൾ മാത്രമാണ് സാധാരണ ഗതിയിൽ എനിക്ക് ചിന്തിക്കാൻ കഴിഞ്ഞത്. എന്റെ കണ്ണിലെ ഇരുട്ട് മാറി പ്രകാശം നിറഞ്ഞു. എന്റെ മനസിനെ പൊതിഞ്ഞിരുന്ന ആ ഭയവും മന്ദഗതിയിൽ അലിയാൻ തുടങ്ങി.

എന്റെ താക്കോലിനെ ലോക്കിൽ തന്നെ തള്ളി വെച്ചിരുന്നത് കൊണ്ട്‌ അവള്‍ക്ക് ഫ്ലാറ്റ് ഡോറിനെ തുറക്കാന്‍ കഴിഞ്ഞില്ല.

അതുകാരണം ദേഷ്യം പിടിച്ചത് പോലെ, അഞ്ചന കോളിങ് ബെല്ലിനെ തുടർച്ചയായി അമര്‍ത്തി പിടിക്കുകയും.. അതേ സമയത്ത്‌ വാതിലിനെയും ശക്തിയോടെ ഇട്ട് അടിക്കാനും തുടങ്ങി.

ആ ശബ്ദം എന്റെ ചെവിക്കും മനസ്സിനും ഒരു സുഖത്തെ പ്രദാനം ചെയ്തു.

ഞാൻ വേഗം ചെന്ന് ചാവി തിരിച്ച് വാതിലിനു മലർക്കെ തുറന്നതും, കോപം പൂണ്ടു നില്‍ക്കുന്ന എന്റെ അഞ്ചനയെ യാണ് കണ്ടത്‌.

അവളെ കണ്ട മാത്രയില്‍ എന്റെ മനസ്സ് പൂര്‍ണ ശാന്തമായി.. ആഹ്ലാദം എന്റെ ഉള്ളില്‍ അലയടിച്ചു.. ആശ്വാസം എന്റെ മനസ്സിനെ പൊതിഞ്ഞു മൂടി... വലിഞ്ഞു മുറുകിയിരുന്ന എന്റെ മുഖവും ഹൃദയവും വേഗത്തിൽ അയഞ്ഞു. ഒരു പുഞ്ചിരിയും എന്റെ ചുണ്ടില്‍ വിരിഞ്ഞു.

അവളുടെ ആ ദേഷ്യവും ഭാവവും കണ്ടിട്ട് പോലും എനിക്ക് ചിരിയാണ് വന്നത്. എന്റെ മാലാഖയെ വാരി

💬 Comments

View all comments