0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 2323

വിവാഹം കഴിച്ചോട്ടേ? എന്റെ ഭാര്യയായി നി വരുമോ? നിന്റെ ഭർത്താവായി എന്നെ സ്വീകരിക്കുമോ?”

എന്റെ ചോദ്യങ്ങളെ തൊടുത്ത ശേഷം അവള്‍ എന്ത് മറുപടി പറയുമെന്ന് അറിയാനായി ഞാൻ കാത്തിരുന്നു.

പക്ഷേ അവളുടെ ചുട്ടെരിക്കുന്ന നോട്ടമാണ് ആദ്യം എന്നെ എതിരേറ്റത്. ആ നോട്ടം എന്റെ മനസ്സിൽ ഒരു ഭയത്തേയും ആശങ്കയേയും സൃഷ്ടിച്ചു.

കോപാകുലയായി എന്റെ മുകളില്‍ നിന്ന് എഴുനേറ്റും മാറി കൊണ്ടവൾ ചോദിച്ചു, “നിനക്ക് ഭ്രാന്താണോടാ?”

ആ ചോദ്യത്തിൽ ഞാനും ദേഷ്യത്തില്‍ എഴുന്നേറ്റിരുന്നു.

“എനിക്ക് ഭ്രാന്ത് തന്നെയ.. നിന്നോട് എനിക്കുള്ള മുഴുത്ത ഭ്രാന്ത്.” അലറണം എന്നുണ്ടായിരുന്നെങ്കിലും എങ്ങനെയോ ശബ്ദം താഴ്ത്തിയാണ് ഞാൻ പറഞ്ഞത്.

അവളെന്നെ ചീറി നോക്കിയതും ഞാനും കോപത്തോടെ നോക്കി.

“നിന്റെ ഭർത്താവിന് നി വെറുമൊരു കളിപ്പാട്ടം ആണെന്ന് ഇതുവരെ മനസ്സിലായില്ലേ..?”

പല്ല് ഞെരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചതും ദേഷ്യത്തില്‍ അവള്‍ ശ്വാസം ആഞ്ഞെടുത്തു.

“അയാളുടെ താഴാതെ ആവേശത്തെ ചീറ്റിച്ച് കളയാനുള്ള വെറും കളിപ്പാട്ടമാണ് നി.” കടുപ്പിച്ച് തന്നെ പറഞ്ഞിട്ട് ഞാൻ വാക്കുകളെ നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.

പക്ഷേ കഴിയാതെ ഞാൻ തുടർന്നു, “അയാള്‍ക്ക് നിന്നോട് സ്നേഹമില്ല, നീയും അയാളെ സ്നേഹിക്കുന്നില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് നി അയാളുടെ കൂടെ ജീവിക്കുന്നത്...?” വെറുപ്പോടെ ഞാൻ ചോദിച്ചു. പക്ഷേ അവള്‍ മിണ്ടിയില്ല.

“എന്തിനാണ് ആ അഗ്നിഗുണ്ടത്തിന് മുകളിലെ ദ്രവിച്ച ചരടിൽ തൂങ്ങി ഇനിയും ഇങ്ങനെ വെന്തു നീറുന്നത്? എപ്പോ വേണമെങ്കിലും ആ ചരടറ്റ് വീണു നി നശിക്കുമെന്ന് ഇതുവരെ മനസ്സിലായില്ലേ?!” അവസാനം കഴിയുന്നത്ര സമാധാനപരമായി ഞാൻ ചോദിച്ചു.

അവളുടെ കോപത്തിൽ തിളച്ചു കൊണ്ടിരുന്ന കണ്ണുകൾ എന്നെ ചുട്ടെരിക്കുന്നത് പോലെ നോക്കി. പക്ഷേ ഞാൻ പറഞ്ഞതൊക്കെ സത്യമാണെന്ന് മനസ്സിലായിട്ടും അതിനെ നിരസിക്കാൻ ശ്രമിക്കുന്ന അവളുടെ ചിന്തകളേയും ഞാൻ വായിച്ചു.

“എന്റെ ഭർത്താവിനെ എനിക്ക് ഇഷ്ട്ടമല്ലെന്ന് നിയങ്ങ് സ്വയം തീരുമാനിച്ചാല്‍ മതിയോ..?” കുപിതയായി അവൾ ചോദിച്ചു.

ആ ചോദ്യത്തിൽ ഞാൻ വിളറി പോയി. പതറി പോയ ഞാൻ അവൾടെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കി.

എന്തിനു വേണ്ടിയാണ് ഇവൾക്കീ ദുര്‍വാശി? നുണയിൽ പൊതിഞ്ഞ ആ വാക്കുകൾ കൊണ്ട്‌ ആരെയാണ് ഇവള്‍ ബോധിപ്പിക്കാൻ ശ്രമിക്കുന്നത്!? മനസിലെ വേദന കൊണ്ട്‌ എന്തോ നിഷേധിക്കുന്ന പോലെ എന്റെ തല ഞാൻ ആട്ടി.

“തോന്നുമ്പോ ഒന്നിനെ കളയാനും, തോന്നുമ്പോള്‍ മറ്റൊന്നിനെ അണിയാനും ദാമ്പത്യത്തെ വെറും നിസ്സാരമായിട്ടാണോ നി കരുതി വച്ചിരിക്കുന്നത്...?” അവള്‍ കടുപ്പിച്ച് ചോദിച്ചു.

എന്റെ ചെകിടത്തടിച്ചത് പോലെയാണ് ആ ചോദ്യം എന്നെ ബാധിച്ചത്.

💬 Comments

View all comments