Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
അവള്‍ എന്താണ് പറഞ്ഞത്..!?”
“എനിക്ക് നി സമാധാനം തരില്ലേ, വിക്രം?” കയ്യിലിരുന്ന കരണ്ടിയെ ദേഷ്യത്തില്‍ എറിഞ്ഞു കൊണ്ട് അവൾ അലറി. “ഇനിയും എന്നെ ശല്യം ചെയ്താൽ ഇവിടന്ന് ഞാൻ ഇറങ്ങി പോകും..” കോപത്തിൽ കരഞ്ഞു കൊണ്ട് അവൾ ഒച്ച വച്ചു.
അവളുടെ അലര്‍ച്ചയും കരച്ചിലും കേട്ട് ഞാൻ ഞെട്ടി വിറച്ചു നിന്നു. സങ്കടം എന്നില്‍ നിറഞ്ഞു.. കണ്ണില്‍ കണ്ണുനീര്‍ മുട്ടി നിന്നു.. എന്റെ ചുണ്ടുകള്‍ പോലും വിറച്ചു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു.
എന്റെ അകവും പുറവും എല്ലാത്തിനെയും തിളച്ച എണ്ണയില്‍ മുക്കി പിടിച്ചത് പോലെയാണ് വേദനിച്ചു പൊള്ളിയത്.
ശരീരം വിറച്ചു തുള്ളി.. വിറച്ചു കൊണ്ട് ഞാൻ എങ്ങനെയോ നടന്ന് ഹാളിലേക്ക് വന്ന് സോഫയ്ക്ക് അടുത്തതായി ഇരുന്നിട്ട് അതിലേക്ക് ചാരി.
എത്ര നേരം വെറും പ്രതിമ കണക്കെ ഇരുന്നെന്നറിയില്ല... അവള്‍ ഫുഡ് എല്ലാം. മേശപ്പുറത്തു കൊണ്ട് വന്നപ്പോള്‍ ആണ് ഞാൻ അനങ്ങുകയെങ്കിലും ചെയ്തത്.
“വന്ന് കഴിക്ക്, വിക്രം.” ഒരു മയവുമില്ലാതെ അവള്‍ പറഞ്ഞു. ഞാനും യാന്ത്രികമായി പോയിരുന്ന് കഴിച്ചിട്ട് എന്റെ പാത്രവും കഴുകി വച്ച ശേഷം ബാൽക്കണിയിലേക്ക് വന്നു.
എത്രയോ മണിക്കൂര്‍ കഴിഞ്ഞ് ഞാൻ അകത്ത് വന്നപ്പോ അവളുടെ റൂം പൂട്ടിയിരുന്നത് കണ്ടു. ഞാനും എന്റെ റൂമിലേക്ക് ചെന്നു.
രാത്രി മുഴുവനും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഭ്രാന്ത് പിടിച്ച പോലെ രാവിലെ നാല് മണിക്ക് ഞാൻ വിരണ്ടു നടന്നു. അല്‍പ്പം സമാധാനം കിട്ടാൻ വേണ്ടി അന്നേരം തന്നെ ജോഗിംഗിന് ഇറങ്ങി. ഒരു ഭ്രാന്തനെ പോലെയാണ് ഞാൻ ഓടിയത്. ഒരു ലക്ഷ്യവും ഇല്ലാതെ ഞാൻ ഓടി. അവസാനം എനിക്ക് ഓടാൻ കഴിയാതെ വന്നതും ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നുകൊണ്ട് പേപ്പട്ടിയെ പോലെ കിതച്ചു.
മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ മെല്ലെ എഴുനേറ്റ് നടന്നു. വീട്ടില്‍ വന്നപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. അഞ്ചന കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ റെഡിയായിട്ടാണ് നിന്നത്.
അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. എന്നെ കുറ്റപ്പെടുത്തി നോക്കുന്ന ആ കണ്ണുകളെ നേരിടാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. അവൾ എന്റെ മുഖത്ത് നോക്കിയോ എന്നൊന്നും അറിയില്ല. ഞങ്ങൾ പരസ്പരം
💬 Comments
View all comments