0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 4.5K

ഉണ്ടായത് പോലത്തെ ഒരു തോന്നല്‍ എനിക്കുണ്ടായി. ചിലപ്പോ എന്റെ മനസ്സിലെ വിഷമിപ്പിക്കുന്ന ചിന്തകൾ കാരണം ആയിരിക്കാം. അവളുടെ മനസ്സും ഒന്ന് കലങ്ങി ഇരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.

“എഡി പൂച്ച കുട്ടി..?”

ഞാൻ വിളിച്ചതും എന്റെ കൈയിൽ പതിയെ നുള്ളീട്ട് അവള്‍ വിളികേട്ടു.

“ഒരു കാര്യം ചോദിച്ചാൽ മറുപടി തരുമോ..?” ഞാൻ അല്‍പ്പം മടിച്ചു കൊണ്ടാണ് ചോദിച്ചത്.

“ഊം, ചോദിക്ക്.”

“പിണങ്ങരുത്...!”

“എപ്പോഴും ഇങ്ങനത്തെ നിന്റെ മുഖവുര എന്നെ ഭയപ്പെടുത്തിയിട്ടാണുള്ളത്. ഇപ്പോഴും അതിന്‌ മാറ്റം ഉണ്ടാവില്ല എന്ന് തോന്നുന്നു ഡാ..” അവള്‍ ചെറുതായി വിറച്ചു കൊണ്ടാണ് പറഞ്ഞത്.

എനിക്ക് നല്ലതുപോലെ സങ്കടം വന്നു. എനിക്ക് അടക്കാനും കഴിഞ്ഞില്ല. അവസാനം ഉള്ളില്‍ നിന്നുയർന്ന തേങ്ങലിനെ എങ്ങനെയോ ഒന്ന് ചുമച്ച് ഒതുക്കി.

എന്നിട്ട് മിണ്ടാതെ കിടന്നു.

“എന്തേ, ചോദിക്കുന്നില്ല..!?” കുറെ കഴിഞ്ഞ് എന്റെ കൈയിൽ തടവി കൊണ്ടവൾ ചോദിച്ചു.

“വേണ്ടടി... എനിക്കൊന്നും ചോദിക്കാനില്ല.”

ഉടനെ അവള്‍ക്ക് വിഷമമായി.

“ഞാൻ പിണങ്ങില്ല, മോനു.. എന്നെ വെറുതെ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം പറയ്, പ്ലീസ്.” അവള്‍ കേണു.

പെട്ടന്ന് എന്റെ മനസ്സിനെ ദൃഢമാക്കി കൊണ്ട്‌ ഞാൻ ചോദിച്ചു, “എന്നെങ്കിലും ഒരു ദിവസം... അത് എത്ര തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും...... പ്രഷോബ് ചേട്ടനെ വേണ്ടെന്ന് വയ്ക്കുകയാണെങ്കിൽ എന്നെ നി ഭർത്താവായി സ്വീകരിക്കുമോ?”

അവളുടെ മറുപടിക്ക് വേണ്ടി ഒരുപാട്‌ നേരം ഞാൻ കാത്തിരുന്നു. പക്ഷേ അവള്‍ മറുപടി തന്നില്ല.

ഓരോ സെക്കന്‍ഡ് കഴിയുന്തോറും ഉള്ളിലെ ദുഃഖം വര്‍ധിച്ചു കൊണ്ടിരുന്നു. ആ ദുഃഖം വേദനയായും, ആ വേദന നിരാശയായും മാറി. അവസാനം ആ നിരാശ എന്റെ

💬 Comments

View all comments