Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
എന്റെ കൈ ഞാൻ അവള്‍ക്ക് മുന്നില്‍ കൂപ്പി.
എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അത് രണ്ടും നിറഞ്ഞു വന്നു. ഉള്ളിലെ വേദന വിമ്മി പൊട്ടി പുറത്തേക്ക് വരുമെന്ന് ഞാൻ ഭയന്നു. പക്ഷേ എങ്ങനെയൊക്കെയോ നിയന്ത്രിച്ചു.
പെട്ടന്ന് മറിയയുടെ കണ്ണുകൾ നിറഞ്ഞു. വേവലാതിയോടെ അവളെന്നെ നോക്കി. എന്നിട്ട് മെല്ലെ എഴുനേറ്റു.
“സർ —”
“വേണ്ട, ഒന്നും പറയേണ്ട. മറിയ പൊക്കോളു.” ഞാൻ കൈ കൂപ്പി തന്നെ പറഞ്ഞു. ഉടനെ വിഷമത്തോടെ അവള്‍ ഇറങ്ങിപ്പോയി.
ശേഷം എന്റെ ജോലിയില്‍ എന്റെ ചിന്തകളെ ഞാൻ എങ്ങനെയോ തിരിച്ചു. സമയം പോയത് പോലും അറിയാതെ ഞാൻ ജോലി ചെയ്തു കൊണ്ടിരുന്നു.
അവസാനം അഞ്ച് മണിക്ക് മറ്റുള്ളവരൊക്കെ പോയ ശേഷം അഞ്ചനയും മറിയയും റാമും എന്റെ റൂമിലേക്ക് വന്നു.
എനിക്ക് ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് റാമിനോട് പൊയ്ക്കോളാൻ ഞാൻ പറഞ്ഞു.
“ഒരു കോഫീ റെഡിയാക്കി തന്നിട്ട് ഞാൻ പോകാം, സർ.” അതും പറഞ്ഞ് റാം പോയി.
“അഞ്ച് മണിക്ക് നിങ്ങളെ വന്ന് കാണാന്‍ റാം പറഞ്ഞായിരുന്നു.” അഞ്ചന എന്നോടായി പറഞ്ഞു.
രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ഇന്നാണ് അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയത്. അവളുടെ കണ്ണുകളില്‍ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കിയ ഉടനെ അത് മാഞ്ഞു.
എനിക്ക് സങ്കടം വന്നെങ്കിലും അതിനെ ഞാൻ അടക്കി. പ്രഷോബ് ചേട്ടൻ മറ്റന്നാളോ തിങ്കളാഴ്‌ച രാവിലയോ വരും. അതുവരെ അവൾ എന്റെ കൂടെ ഉണ്ടാവുമെന്ന് കരുതിയിരുന്നത, പക്ഷേ അവളെന്നെ എപ്പോഴോ വിട്ടു പോയിരുന്നു.
“പുതിയതായി വരുന്ന സ്റ്റാഫിന്, അവരുടെ ആവശ്യങ്ങള്‍ക്കായി, അഡ്വാന്‍സ് പണം ഞാൻ കൊടുക്കാറുണ്ട്. അത് തരാന നിങ്ങളെ വിളിപ്പിച്ചത്.”
എന്നും പറഞ്ഞ് എന്റെ ടേബിള്‍ ഡ്രോയരിൽ നിന്നും ഒരു എൻവലപ് എടുത്ത് അവള്‍ക്ക് നേരെ നീട്ടി.
“ഇത് വാങ്ങു. ഇതില്‍ രണ്ടായിരം ദിർഹംസ് ഉണ്ട്. നിങ്ങളുടെ ആവശ്യത്തിന് ഉപകരിക്കും. ശമ്പളത്തില്‍ നിന്ന് കുറേശ്ശെയായി ഞാൻ പിടിച്ചോളാം.”
അഞ്ചന ഒന്ന് മടിച്ചു.
“വാങ്ങിക്ക് അഞ്ചന, അത് നിന്റെ കാശ് തന്നെയാണ്. പുതിയതായി വരുന്ന എല്ലാ സ്റ്റാഫിനും അവരുടെ ബേസിക് ശമ്പളത്തിന്റെ പകുതി പണത്തെ അഡ്വാന്‍സായി ആദ്യ
💬 Comments
View all comments