Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
ദിവസത്തില്‍ തന്നെ തരുന്നത് പതിവാണ്.” മറിയ പ്രോത്സാഹിപ്പിച്ചതും അവള്‍ വാങ്ങി.
അഞ്ചന വാങ്ങിയതും ഞാൻ എന്റെ ജോലിയില്‍ ശ്രദ്ധ തിരിച്ചു.
എന്നോട് എന്തോ പറയാൻ ഉള്ളതുപോലെ അവർ രണ്ടുപേരും നിന്നെങ്കിലും അവരെ ഞാൻ നോക്കിയില്ല.
“നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് ഈ ജോലി തീര്‍ക്കണം.” ഞാൻ പറഞ്ഞു.
അന്നേരം റാം എനിക്കൊരു കോഫീ കൊണ്ട് തന്നിട്ട് ചോദിച്ചു, “അപ്പോ സർ, ഞാൻ പൊക്കോട്ടെ..?”
“ശരി, റാം പൊയ്ക്കോളൂ.”
കോഫീ എടുത്തുകൊണ്ട് പിന്നെയും ലാപ്ടോപ്പിൽ നോക്കിയതും അവർ മൂന്നുപേരും എന്റെ ഓഫീസ് വിട്ടുപോയി.
ഏഴരയ്ക്ക് എല്ലാ ജോലിയും കഴിഞ്ഞു. ഞാൻ എഴുനേറ്റ് സൈലന്റിൽ ഇട്ടിരുന്ന എന്റെ മൊബൈല്‍ എടുത്തു നോക്കി.
അഞ്ചന കോളും മെസേജും ചെയ്യില്ല എന്‍ അറിഞ്ഞിട്ടും ഒരു പ്രതീക്ഷയോടെയാണ് നോക്കിയത്. പക്ഷേ നിരാശയായിരുന്നു ഫലം.
വീട്ടില്‍ പോകാൻ തോന്നാതെ ഒരുപാട് നേരം വണ്ടിയില്‍ വെറുതെ ചുറ്റി കറങ്ങി. ഒരിക്കല്‍ പോലും അഞ്ചന എനിക്ക് കോൾ ചെയ്യാത്തത് എന്നെ വിഷമിപ്പിച്ചു. അത്രയ്ക്ക് എന്നെ വെറുത്തു പോയോ?
അവസാനം ആ കറക്കത്തിൽ മടുപ്പ് തോന്നിയിട്ട് രാത്രി പതിനൊന്നര കഴിഞ്ഞാണ് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ പോയത്.
എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അസ്വസ്ഥതയും ദേഷ്യവും ആരോടെന്നില്ലാതെ വെറുപ്പും എല്ലാം എന്നില്‍ നിറഞ്ഞു നിന്നു.
അവസാനം എങ്ങനെയോ രാവിലെ അഞ്ചര ആയതും, റെഡിയായി ജോഗിംഗിന് പോയി. അങ്ങനെയെങ്കിലും എന്റെ ചിന്തകളെ വേറെ വഴിക്ക് തിരിക്കാം എന്ന ആഗ്രഹത്തിൽ.
പക്ഷേ ചിന്ത മുഴുവനും അഞ്ചന ആയിരുന്നു. ഏഴു മണിക്കാണ് ഞാൻ തിരികെ വന്നത്. കുളിയും കഴിഞ്ഞ് പിന്നെയും പുറത്തേക്കിറങ്ങി.
എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയത് കൊണ്ട് ഹോട്ടലിൽ പോകാൻ തീരുമാനിച്ചു. മലബാറില്‍ ഞാൻ പോകാതെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഇന്ന് അവിടെ പോകാമെന്ന് കരുതി.
“ഇന്ന് ഒറ്റക്ക് ആണല്ലോ, അഞ്ചന മോളെവിടെ?” എന്നെ കണ്ടതും ബഷീര്‍ മാമ ചോദിച്ചു.
“അവള്‍ വേറെ ഒരുത്തന്റെ ഭാര്യയല്ലേ, മാമ. എപ്പോഴും അവള്‍ക്ക് എന്റെ കൂടെ നടക്കാൻ കഴിയുമോ?” കലിയിൽ തന്നെ ഞാൻ ചോദിച്ചതും ഒന്നും മനസ്സിലാവാതെ അയാള്‍ എന്റെ മുഖത്ത് ഉറ്റു നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല.
💬 Comments
View all comments