Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
ഞാൻ വേഗം എന്തൊക്കെയോ കഴിച്ചിട്ട് അവിടെ നിന്നിറങ്ങി. പ്രസവിച്ച പട്ടിയെ പോലെ എന്റെ ഫ്ലാറ്റ് ബിൽഡിംഗിനെ തന്നെ ഞാൻ ചുറ്റി നടന്നു കൊണ്ടിരുന്നു.
അന്‍പത് പ്രാവശ്യമെങ്കിലും ചുറ്റിയ ശേഷം ഭ്രാന്ത് പിടിച്ച് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് തന്നെ പോയി കിടന്നിട്ട് മൊബൈലില്‍ ഞാൻ അവള്‍ക്ക് വിളിച്ചു.
പത്തോ പതിനഞ്ചോ പ്രാവശ്യം അടിച്ചു കട്ടായി. പക്ഷേ ഞാൻ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടേയിരുന്നു. അവസാനം അവള്‍ എടുത്തു.
‘വിക്രം, ഞാൻ മറിയേച്ചിട ഫ്രണ്ടിന്റെ വീട്ടിലാണ് ഇപ്പൊ. ഒരു ചെറിയ പാര്‍ട്ടി നടക്കുന്നു.. ഞങ്ങൾ കുറെ പേരുണ്ട് ഇവിടെ.’ അവള്‍ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
അവിടന്ന് പാട്ടും ഉറക്കെയുള്ള സംസാരവും ചിരിയും ഒക്കെ കേൾക്കാമായിരുന്നു.
‘എന്നെ എന്തിനാണ് ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നത്. എന്തിനാണ് എന്നെ ഒഴിവാക്കിയത്..?’ ഒരു ഭ്രാന്തനെ പോലെ ഞാൻ ചോദിച്ചു.
“ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. നമ്മുടെ ഈ ബന്ധം ശരിയാവില്ല.. വെറുതെ വല്ലവന്റെയും ഭാര്യയെ ഓര്‍ത്തത് ജീവിതം കളയാതെ നന്നായി ജീവിക്കാൻ നോക്ക്. ഇനി വെറുതെ എന്നെ വിളിച്ച് ശല്യം ചെയ്യരുത്.” എന്നും പറഞ്ഞ് അവൾ കട്ടാക്കി.
എനിക്ക് ശെരിക്കും ഭ്രാന്ത് പിടിച്ചത് പോലെയായി. അവളുടെ സംസാരത്തിൽ ഒരു തരി സ്നേഹം പോലും ഇല്ലായിരുന്നു.
എന്റെ തലച്ചോറ് പൊട്ടിച്ചിതറിയത് പോലെ തോന്നി. തീക്കനലിൽ ഇട്ടത് പോലെ എന്റെ ഹൃദയം വെന്തുരുകി. എന്റെ കണ്ണിലെ ഞരമ്പുകൾ വലിഞ്ഞു പൊട്ടിയത് പോലെ വേദനിച്ചു.
വേദന മാത്രം എന്നില്‍ നിറഞ്ഞു നിന്നു... താങ്ങാന്‍ കഴിയാത്ത വേദന.
ഇത്തവണ എന്റെ കൈയിലുള്ള ഫോൺ ടിവിക്ക് നേരെ പറന്നു. ടിവി സ്ക്രീനിനെ പൊട്ടിച്ചു കൊണ്ട് മൊബൈലും താഴെക്ക് വീണു. മൊബൈലിന്റെ ഡിസ്‌പ്ലേയും പൊട്ടിച്ചിതറി.
അവിടെ കിടന്ന കസേരയെ പൊക്കി സോഫയെ ഞാൻ അടിച്ചു.. പക്ഷേ കസേര പൊട്ടി എന്നല്ലാതെ സോഫ പൊട്ടിയില്ല. അതെന്നെ കൂടുതൽ കോപകുലനാക്കി.
ഉടനെ മറ്റൊരു കസേര എടുത്തു കൊണ്ടുപോയി ടിവിയെ പൂര്‍ണമായി അടിച്ചു തകർത്തു... ആ കസേരയെ ചുവരില്‍ അടിച്ച് അതിനെയും പൊട്ടിച്ചു. ശേഷം കസേരയുടെ കാല് കൊണ്ട് സോഫയെ ഞാൻ കുത്തി കീറി പൊളിച്ചു... അതിനെ ഞാൻ വലിച്ചും
💬 Comments
View all comments