Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
കീറി.
കലി അടങ്ങാത്ത എന്റെ പൊട്ടിയ ഫോൺ എടുത്ത് തറയില്‍ പിന്നെയും എറിഞ്ഞതും അത് പൊട്ടി പിളര്‍ന്നു.
പിന്നേ മറ്റൊരു കസേര കൊണ്ട് ടേബിളിനെ അടിച്ചു പൊട്ടിച്ചു. അതിൽ ഉണ്ടായിരുന്നു രണ്ട് കുപ്പി ഗ്ളാസും ഞാൻ എറിഞ്ഞു പൊട്ടിച്ചു. മുഴു ഭ്രാന്തനെ പോലെ അലറി വിളിച്ചു കൊണ്ട് ഹാളില്‍ കണ്ട എല്ലാത്തിനെയും ഞാൻ അടിച്ചു പൊട്ടിച്ച് നശിപ്പിച്ചു.
അവസാനം ഹാളില്‍ തന്നെ കിടന്നുകൊണ്ട് കരഞ്ഞു വിളിച്ചെങ്കിലും കേൾക്കാൻ ആരും ഇല്ലായിരുന്നു. സങ്കടം സഹിക്കാൻ കഴിയാതെ എന്റെ നെഞ്ചത്തു തലയിലും ഞാൻ സ്വയം അടിച്ചു. എന്റെ കൈയും നെഞ്ചും എല്ലാം മാന്തി പൊളിച്ച്. തറയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചു.
പക്ഷേ എന്നിട്ടും എന്റെ സങ്കടവും വേദനയും മാറിയില്ല. ഞാൻ നിലവിളിച്ചു കരഞ്ഞു... തൊണ്ട പൊട്ടിയതും എന്റെ തേങ്ങൽ മാത്രമാണ് പുറത്തേക്ക് വന്നത്. അവസാനം അവശനായി കിടന്നു ഞാൻ ഉറങ്ങി.
എപ്പോഴെങ്കിലും ഉണരുമ്പോള്‍ പിന്നെയും കരഞ്ഞു കൊണ്ട് പിന്നെയും ഉറങ്ങും. അങ്ങനെ എത്ര തവണ ഞാൻ ഉണര്‍ന്നു കരഞ്ഞു എന്നുപോലും എനിക്കറിയില്ല.
അവസാനം ഒരു ചിന്തയും ഇല്ലാതെ ഞാൻ പിന്നെയും ഉറങ്ങി.
(തുടരും)
💬 Comments
View all comments