Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
അവൾ തലയാട്ടി.
“എന്നിട്ട് പോലും നിങ്ങളുടെ കൂട്ടുകെട്ടിനെ എന്നില്‍ നിന്നും നി രഹസ്യമാക്കി വച്ചു. എന്നെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെയും ദിനംപ്രതി നി അവള്‍ക്ക് കൊടുത്തു കൊണ്ടിരുന്നു, അതും രഹസ്യമായി. നമ്മുടെ ആ രഹസ്യത്തെകുറിച്ച് നമ്മൾ നേരത്തെ സംസാരിച്ച് ഒരു ധാരണയില്‍ വന്നതാണ്. എന്നിട്ടും, എന്റെ അനുവാദം പോലുമില്ലാതെ നി അവളോട് ആ കാര്യത്തെ കുത്തി പൊക്കി. അങ്ങനെയെങ്കിലും അഞ്ചന എന്നെ വെറുക്കുമെന്ന് നി കരുതി... എന്നില്‍ നിന്നും അവള്‍ അകന്നു പോകുമെന്ന് കരുതി.”
ഞാൻ അവളെ കുറ്റപ്പെടുത്തിയതും അവള്‍ പെട്ടന്ന് എന്തോ പറയാൻ തുടങ്ങി.
“ഇതൊക്കെ നിനക്ക് ന്യായീകരിക്കാനാണ് തോന്നുന്നതെങ്കിൽ, എനിക്ക് നിന്നോട് കൂടുതലായി ഒന്നുംതന്നെ പറയാനില്ല. പിന്നെ, നിന്റെ ആ കാര്യങ്ങള്‍ ആയാലും, ഞാനും അഞ്ചനയും തമ്മിലുള്ള കാര്യങ്ങള്‍ ആയാലും, അതൊന്നും നിന്നോട് ചർച്ച ചെയ്യാനും ഞാൻ താല്പര്യപ്പെടുന്നില്ല.” ഒരു ദയയുമില്ലാതെ വെട്ടി മുറിച്ചത് പോലെയാണ് ഞാൻ പറഞ്ഞത്.
അതുകഴിഞ്ഞ് മറിയ മൂകയ്യായിരുന്നു.
മീറ്റിംഗ് കഴിഞ്ഞ് വരുമ്പോളും ഞാനായിട്ട് അവളോട് സംസാരിച്ചില്ല. അവളും വിഷമിച്ച കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരുന്നു.
ഒരു മണിക്കാണ് ഞങ്ങൾ ഓഫീസിൽ എത്തിയത്. മീറ്റിംഗ് അടിസ്ഥാനമാക്കി ചില ജോലികള്‍ എനിക്ക് ചെയ്യാന്നുണ്ടായിരുന്നു.
അഞ്ചനയെ എപ്പോഴും കാണാന്‍ ആഗ്രഹം തോന്നിയെങ്കിലും ഓഫീസിൽ വച്ച് എന്റെ മാന്യത ഞാൻ സൂക്ഷിച്ചു. അവളും അനാവശ്യമായി എന്നെ കാണാന്‍ ഒന്നും വന്നില്ല.
അതുപോലെ മറിയയും എന്റെ മുന്നില്‍ വന്നില്ല. മീറ്റിംഗ് ബന്ധപ്പെട്ട കാര്യങ്ങളെ അവള്‍ എനിക്ക് മെയിൽ ചെയ്തു.
വൈകിട്ട് അഞ്ച് മണിക്ക് അഞ്ചനയും ഞാനും ഇറങ്ങി.
പക്ഷേ രാവിലെ കണ്ട അഞ്ചനയെ അല്ലായിരുന്നു ഇപ്പൊ കണ്ടത്.
💬 Comments
View all comments