0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 4.6K

സ്വഭാവ മാറ്റവും അവളുടെ അലറലും എന്നെ ഞെട്ടിച്ചു. അവളുടെ ഭാവം കണ്ടിട്ട് എനിക്ക് ഭയം തോന്നി. അവളുടെ കുറ്റപ്പെടുത്തലും എന്നെ ശെരിക്കും വേദനിപ്പിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

എന്റെ മേല്‍ അടുക്കി വച്ച കുറ്റപ്പെടുത്തലുകളെ ന്യായീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കുറ്റപ്പെടുത്തലുകൾ എല്ലാം ശെരിയാണോ എന്നുപോലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. ചിലപ്പോ എല്ലാം ശരിയായിരിക്കാം.

അതിനുശേഷം അവളെ ഞാൻ ശല്യം ചെയ്തില്ല. മിണ്ടാതെ വണ്ടി ഓടിച്ചു. ഒടുവില്‍ വണ്ടി പാർക്ക് ചെയ്തതും എനിക്കു വേണ്ടി കാത്തിരിക്കാതെ അവള്‍ വേഗം ഇറങ്ങി നടന്നുപോയി.

പോക്ക് കണ്ടിട്ട് അവളുടെ ഫ്ലാറ്റിലേക്ക് പോകുമെന്ന് ഞാൻ ഊഹിച്ചു. പക്ഷേ എന്റെ ഊഹം തെറ്റി.

അവള്‍ എന്റെ ഫ്ലാറ്റിലേക്ക് തന്നെയാ പോയത്. അതിൽ ചെറിയൊരു ആശ്വാസം തോന്നി.

രാത്രി ഫുഡ് ഞങ്ങൾ ഒരുമിച്ച് തന്നെ ഉണ്ടാക്കാൻ തുടങ്ങി... അതും മൗനമായി.

പക്ഷേ ഓരോ സെക്കന്‍ഡ് കഴിയുന്തോറും എനിക്ക് ഭ്രാന്ത് പിടിച്ചു കൊണ്ടിരുന്നു.

“ഇങ്ങനെ എന്നോട് പിണങ്ങി ഇരുന്നു എന്തിനാ എന്നെ വിഷമിപ്പിക്കുന്നത്?” അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. “രാവിലെ നമുക്കിടയിൽ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ പ്രശ്നം എന്താണെന്ന് പോലും പറയാതെ നി എന്നോട് ദേഷ്യവും വെറുപ്പും കാണിക്കുന്നു.. എന്നെ കുറ്റപ്പെടുത്തുന്നു.. നമ്മുടെ സമാധാനവും കളയുന്നു. ശെരിക്കും എന്താണ് നിന്റെ പ്രശ്നം? അതെനിക്ക് അറിയണം.”

ഞാൻ പറഞ്ഞത് കേട്ട് കുറെ നേരത്തേക്ക് അവളെന്നെ നോക്കി നിന്നിട്ട് തലയാട്ടി.

“എന്റെ ഏറ്റവും വലിയ പ്രശ്‌നം നീയാണ് വിക്രം, നി എന്നെ സ്നേഹിക്കുന്നത് തന്നെയാണ് പ്രശ്നം.” അവള്‍ സീരിയസ്സായി പറഞ്ഞു. “പിന്നേ ഇപ്പോഴത്തെ

💬 Comments

View all comments