Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
നമ്മുടെ ഈ ബന്ധം ആണ് എന്റെ സമാധാനത്തെ കളയുന്നത്. നിന്റെയും എന്റെയും ജീവിതത്തെ നമ്മുടെ ഈ ബന്ധം തന്നെയാണ് തകർത്തു കൊണ്ടിരിക്കുന്നത്. പക്ഷേ എല്ലാം എറിഞ്ഞു വച്ചിട്ട് കൂടി ഇതില്‍ നിന്നും നി പിന്മാറുന്നില്ല. ഇതൊക്കെയാണ് എന്റെ വലിയ പ്രശ്നങ്ങൾ.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.
ഒന്നും പറയാൻ കഴിയാതെ ഞാൻ അവളെ തന്നെ നോക്കി.
“എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. എല്ലാം സ്വയം മനസ്സിലാക്കേണ്ട വിവരം നിനക്കുണ്ട്. ദയവായി ഇനിയെങ്കിലും എനിക്ക് കുറച്ച് സമാധാനം തരുമോ?” കഠിന കോപത്തോടെ പറഞ്ഞിട്ട് അവള്‍ പാചകം തുടർന്നു.
മറിയ ഇവളെ എന്തോ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തിട്ടുണ്ട്, സംശയമേയില്ല. അവള്‍ക്ക് എന്തിന്‍റെ കേടായിരുന്നു.. എനിക്കൊന്നും മനസ്സിലായില്ല.
“മറിയ നിന്നോട് എന്താണ് പറഞ്ഞത്?” ഞാൻ ചോദിച്ചതും അവളെന്നെ തുറിച്ചു നോക്കി.
“എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാ മറിയയും പറഞ്ഞത്.”
“പക്ഷേ അവള്‍ എന്താണ് പറഞ്ഞത്..!?”
“എനിക്ക് നി സമാധാനം തരില്ലേ, വിക്രം?” കയ്യിലിരുന്ന കരണ്ടിയെ ദേഷ്യത്തില്‍ എറിഞ്ഞു കൊണ്ട് അവൾ അലറി. “ഇനിയും എന്നെ ശല്യം ചെയ്താൽ ഇവിടന്ന് ഞാൻ ഇറങ്ങി പോകും..” കോപത്തിൽ കരഞ്ഞു കൊണ്ട് അവൾ ഒച്ച വച്ചു.
അവളുടെ അലര്‍ച്ചയും കരച്ചിലും കേട്ട് ഞാൻ ഞെട്ടി വിറച്ചു നിന്നു. സങ്കടം എന്നില്‍ നിറഞ്ഞു.. കണ്ണില്‍ കണ്ണുനീര്‍ മുട്ടി നിന്നു.. എന്റെ ചുണ്ടുകള്‍ പോലും വിറച്ചു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു.
എന്റെ അകവും പുറവും എല്ലാത്തിനെയും തിളച്ച എണ്ണയില്‍ മുക്കി പിടിച്ചത് പോലെയാണ് വേദനിച്ചു പൊള്ളിയത്.
ശരീരം വിറച്ചു തുള്ളി.. വിറച്ചു കൊണ്ട് ഞാൻ
💬 Comments
View all comments