Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.
ശെരിക്കും ഞാനും സ്ത്രീലമ്പടൻ ആണോ? മറിയയെ ഞാൻ ചിലതൊക്കെ ചെയ്തു... അഞ്ചനയെ ഞാൻ എല്ലാം ചെയ്തു...!! പോരാത്തതിന് രണ്ടുപേരും അന്യരുടെ ഭാര്യമാര്‍. അപ്പോ എനിക്കും പ്രഷോബ് ചേട്ടനും തമ്മില്‍ എന്താണ് വ്യത്യാസം? അയാളെ കുറ്റം പറയാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്?
ചേച്ചിയെ ഉപദേശിക്കാനും, അവള്‍ ആരുടെ കൂടെ ജീവിക്കണം എന്നതിനെ തീരുമാനിക്കാനും എന്ത് അവകാശമാണ് എനിക്കുള്ളത്? എന്റെ സ്വാര്‍ത്ഥത കാരണം എന്നെ സ്വീകരിക്കാന്‍ അവളെ നിര്‍ബന്ധിക്കുന്നതിൽ എന്ത് ന്യായമാണ് ഞാൻ കണ്ടത്!!
ചിലപ്പോ അവള്‍ പറഞ്ഞതാവും ശെരി...!! അവളോട് സ്നേഹം കാണിച്ച് അവളെ വശീകരിച്ച് ഒരു പൂച്ച കുട്ടിയെ പോലെ അവളെ എന്റെ പിന്നാലെ ഞാൻ വരുത്തിയിരിക്കുന്നു.
അവളുടെ ഭർത്താവ് ഒരു തരത്തില്‍ അവളെ മാനസികമായി പീഡിപ്പിക്കുന്നു എങ്കിൽ, ഞാൻ മറ്റൊരു തരത്തില്‍ അവളെ മാനസികമായി പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്?
കമിഴ്ന്നു കിടന്ന് കരയുന്ന എന്റെ അഞ്ചനയെ ഞാൻ ദുഃഖത്തോടെ നോക്കി.
അവളോട് എന്ത് പറയണം എന്നോ അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നോ എനിക്ക് അറിയില്ലായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ചാലും ചിലപ്പോ അവളെന്നെ കടിച്ചുകീറാൻ വരുമെന്ന ഭയവും എന്നെ അലട്ടി.
സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്നോട് തന്നെ ദേഷ്യവും വെറുപ്പും എല്ലാം തോന്നി. എന്തിനു ഞാൻ ജീവിച്ചിരിക്കുന്നെന്നും മനസ്സിലായില്ല.
മുമ്പേ സമാധാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്ന അവളെ കൂടുതലായി വേദനിപ്പിക്കാനാണോ ഞാൻ പിറന്നത്? ശെരിക്കും ഞാൻ അവളുടെ ശാപമാണോ?
അവളുടെ കരച്ചില്‍ എന്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങി... അവളുടെ വേദന എന്റെ മനസ്സിനെ തകര്‍ത്ത് കൊണ്ടിരുന്നു.
“ചേച്ചി..!!” വിളിച്ചുകൊണ്ട് അവളെ തൊട്ടതും എന്റെ കൈയിനെ തട്ടി തെറിപ്പിച്ചു.
ഇനിയും ഇവിടെ ഇരുന്നാല്‍ ഞാൻ ഭ്രാന്തനായി മാറുമെന്ന് തോന്നിയതും ഞാൻ വേഗം എഴുനേറ്റ് ബാൽക്കണിയിൽ പോയി നിന്നു.
മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ അകത്തേക്ക് വന്നത്. ചേച്ചി ബെഡ്ഡിന് നടുക്കായി മൂടി പുതച്ച് ഉറങ്ങി കഴിഞ്ഞിരുന്നു.
ലൈറ്റ് നന്നായി ഡിം ചെയ്തിട്ട് നീറുന്ന മനസ്സോടെ ഞാൻ സോഫയിൽ പോയി കിടന്നു.
എന്തിനാണ് മറിയ അഞ്ചനയോട് ആ കാര്യമൊക്കെ പറഞ്ഞത്? അതൊക്കെ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്ത് ഗുണമാണ് ലഭിച്ചത്?! പക്ഷെ ഒന്നിനും ഉത്തരം കിട്ടിയില്ല.
എന്തെങ്കിലും ആവട്ടെ. അറിയാത്ത കാര്യത്തിന് തല എന്തിന് പുണ്ണാക്കണം?
എന്തായാലും, പിന്നീട് എപ്പോഴെങ്കിലും, എനിക്കും മറിയയ്ക്കും ഇടയില്‍ നടന്ന ആ കാര്യത്തെ പറയാൻ തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. പക്ഷേ പറയുന്നതിനു മുന്‍പ് മറിയയുടെ സമ്മതം കൂടി
💬 Comments
View all comments