0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 4.4K

വേശ്യയെ പോലെ അവന്മാരുടെ കൂടെ കിടക്കാന്‍ നിന്റെ ഭർത്താവ് നിന്നെ നിര്‍ബന്ധിക്കുന്നു എന്ന കാരണം നിനക്ക് പോരെ...? ഭാര്യ ഉണ്ടായിട്ടും ആഴ്ചക്ക് രണ്ട് വേശ്യകളെ എങ്കിലും തിരക്കി പോകുന്ന ഭർത്താവാണെന്ന കാരണം പോരെ..? സെക്സ് മാത്രമാണ് ജീവിതമെന്നും പറഞ്ഞ്‌.. കാണുന്ന എല്ലാവരെയും അയാള്‍ കളിച്ചു നടക്കുന്ന കാരണവും നിനക്കും നാട്ടുകാര്‍ക്കും പോരെ..? അതൊക്കെ തെളിവ് സഹിതം വേണോ ആരോപിക്കാൻ..? സ്വന്തം ഭാര്യയുടെ വാക്കുകൾ പോരെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്ക്..? തീരെ സ്വസ്ഥത ഇല്ലാത്ത ജീവിതം ആണ് നി നയിക്കുന്നതെന്ന കാരണവും നിനക്ക് പോരെ..?” ഞാൻ അട്ടഹസിച്ചു.

എന്റെ പ്രസംഗം കഴിഞ്ഞതും അഞ്ചന കുറെ നേരം എന്നെ തന്നെ വിഷമത്തോടെ നോക്കി ഇരുന്നു.

“അപ്പോ നി മാത്രം എന്താണ് ചെയ്തത്..!?”

അവൾ വേദനയോടെ ചോദിച്ചതും ഞാൻ അവളെ മിഴിച്ചു നോക്കി.

“മറ്റൊരുത്തന്റെ ഭാര്യയായ എന്നെ നി സ്നേഹിച്ചത് മാത്രം ശരിയാണോ? പോരാത്തതിന് ആ സ്നേഹം എന്നെ അറിയിച്ചത് തെറ്റൊന്നും അല്ല, അല്ലേ..?”

ആ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ അന്തംവിട്ടു.

“വേറെ ഒരാളുടെ ഭാര്യയായ എന്റെ കൂടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എത്ര വലിയ പുണ്യ കര്‍മ്മം..? എന്റെ ഭർത്താവിനെ കളഞ്ഞിട്ട് നിന്റെ കൂടെ വരാൻ നിര്‍ബന്ധിച്ചത് നല്ലോരു വചനമായി തന്നെ സ്വീകരിക്കണം. പിന്നെ നിന്റെ പൂര്‍വ്വ ചരിത്രം നോക്കിയാൽ, ഇതേ ഫ്ലാറ്റിൽ വച്ച് മറ്റൊരുത്തന്റെ ഭാര്യയായ മറിയയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചത് എത്ര വലിയ അന്തസ്സ്..?” അവസാനത്തെ വാക്കിനെ അസൂയയോടെ അല്‍പ്പം കടുപ്പിച്ചാണ് അവള്‍ പറഞ്ഞത്.

അവളുടെ അധിക്ഷേപവും അപമാന വാക്കുകളും കേട്ട് ഞാൻ ചൂളിപ്പോയി. ബിൽഡിംഗ് ഇടിഞ്ഞ്

💬 Comments

View all comments