0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 2331

“നിന്നെ എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല... നിന്നെ വിട്ടുപോകാനും കഴിയുന്നില്ല... നിന്നെ മറക്കാന്‍ എനിക്ക് കഴിയുകയുമില്ല.” ഞാൻ സങ്കടത്തോടെ അവളോട് എന്റെ അവസ്ഥ പറഞ്ഞു. “എന്നെ കൊണ്ട്‌ കഴിയാത്ത കാര്യങ്ങളെ ഞാൻ എങ്ങനെ ചെയ്യും? എനിക്ക് നിന്നെ വിട്ടുകളയാനും മറക്കാനും കഴിയാത്തത് എന്റെ കുറ്റമാണോ?”

ദയനീയമായി ഞാൻ ചോദിച്ചതും അവള്‍ ചുണ്ടുകളെ ഇറുക്കി അടച്ചു കൊണ്ട്‌ സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു.

അത് കഴിഞ്ഞ് അവളായിട്ട് ഒറ്റ വാക്ക് പോലും സംസാരിച്ചില്ല. ഞാനായിട്ട് വല്ലതും ചോദിച്ചാലും ഒറ്റ വാക്കിൽ മാത്രം മറുപടിയും തന്നു.

അവസാനം ഞങ്ങൾ തസ്ഹീൽ ഓഫിസിലെത്തി. അവിടെ ചെറിയ തിരക്ക് മാത്രം ഉണ്ടായിരുന്നു. അതുകൊണ്ട്‌ ഉച്ചക്ക് മുന്‍പ് തന്നെ കാര്യങ്ങൾ ഓക്കെ ശരിയാക്കി കൊണ്ട്‌ ഞങ്ങൾ തിരിച്ചു.

തിരിച്ച് പോകാൻ വണ്ടിയില്‍ കേറിയ ശേഷം അവള്‍ പുറത്തേക്ക്‌ നോക്കിയിരുന്നു. എനിക്ക് നല്ല സങ്കടം വന്നു.

“നാളെ രാവിലെ എട്ട് മണിക്ക് മെഡിക്കലിന് പോണം.” സങ്കടം അടക്കി ഞാൻ പറഞ്ഞു. പക്ഷേ അവൾ തലയാട്ടി എന്നല്ലാതെ തിരിച്ചൊന്നും മിണ്ടിയില്ല.

പതിനൊന്നരയ്ക്ക് ഞങ്ങളുടെ ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി കൊണ്ട്‌ നിർത്തി. മുഖമായി മുകളില്‍ എത്തിയതും അഞ്ചന അവളുടെ ഫ്ലാറ്റിലേക്കാണ് പോയത്. നല്ല സങ്കടം ഉണ്ടായെങ്കിലും ഞാൻ പുറത്ത്‌ കാണിക്കാതെ നിന്നു.

അവൾ ഫ്ലാറ്റ് അടയ്ക്കുന്നത് വരെ അവളെയും നോക്കി ഞാൻ അവിടെതന്നെ നിന്നു. ഒടുവില്‍ എന്റെ റൂമിൽ കേറാന്‍ മനസ്സില്ലാതെ ലിഫ്റ്റിൽ കേറി ഞാൻ താഴേക്ക് പോയി.

വണ്ടിയും എടുത്തു കൊണ്ട്‌ ഓഫീസിലേക്കാണ് വിട്ടത്.

എന്റെ ഓഫീസ് റൂമിൽ കേറിയ തൊട്ടു പിറകെ മറിയയും ആശ്ചര്യത്തോടെ കേറി വന്നു.

അവളെ കണ്ടതും ദേഷ്യം ഇരച്ചു കേറി വന്നു. പക്ഷേ ഞാൻ അടക്കി വച്ചു.

എന്റെ മുഖത്ത് തെളിച്ചമില്ലായ്മ കണ്ടതും അവൾ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി. പക്ഷെ ഞാൻ അവളുടെ മുഖത്തേക്ക് നിന്നും ദേഷ്യത്തില്‍ നോട്ടം മാറ്റി കളഞ്ഞു.

“രണ്ട് ദിവസത്തേക്ക് വരില്ലെന്ന് പറഞ്ഞിട്ട് ഇന്നുതന്നെ വന്നല്ലോ?” മറിയ ചിന്താകുഴപ്പത്തോടെ ചോദിച്ചു.

അതിന്‌ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

“എനിക്ക് കുറച് ജോലിയുണ്ട് മറിയ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.” അവളെ നോക്കി പറഞ്ഞതും അല്‍പ്പനേരം വിഷമത്തോടെ എന്നെ നോക്കി നിന്നിട്ട് അവള്‍ പോയി.

അഞ്ച് മണിക്ക് ഓഫീസില്‍ നിന്നും പുറത്ത്‌ വന്നതിന്‌ ശേഷം കാര്യങ്ങൾ ചോദിക്കാന്‍ അവള്‍ വരുമെന്ന് അറിയാം.

അതുകൊണ്ട്‌ മറിയയുടെ ചോദ്യ ശരങ്ങളിൽ നിന്ന് രക്ഷപ്പെടാനായി വൈകിട്ട് നാല്‌

💬 Comments

View all comments