Chapter Title : അന്ധകാരം 2 [RDX-M]
ജീപ്പ് വന്നു… അവൻ അതിലേക്ക് കയറി ഇരുന്നു…
ആ വളവ് കഴിഞ്ഞതും മരങ്ങൾക്ക് ഇടയിലൂടെ ആണ് വണ്ടിയുടെ പൊക്ക്…
ജീപ്പിലെ കിളി അവനെ നോക്കി ചിരിച്ചു…
“ പട്ടണത്തിൽ നിന്നാണല്ലേ…അയാള് അവനെ നോക്കി ചോദിച്ചു….”
“ ഹേ അതു ഇങ്ങനെ മനസിലായി…”
ഒറ്റടിക്ക് തന്നെ മനസ്സിലായ അയാളെ അവൻ അതിശയത്തോടെ നോക്കി ചോദിച്ചു…
“ ഈ വേഷം കണ്ടപ്പോൾ പിടികിട്ടിയതാണേ….അല്ല എങ്ങോട്ടാ പോകേണ്ടെ പൊയ്‌കയിലേക്ക് ആണോ…”
അയാള് അവനെ നോക്കി ചോദിച്ചു…
“ അല്ല തമ്പ്രാൻ കാവിലേക്കാ ചേട്ടാ… ഉടനെ എത്തുമോ…എത്ര കിലോമീറ്റർ ഉണ്ട് “…. മഹി അയാളെ നോക്കി…
“ ഗോപീ…. എന്തുവാടെ ഇന്ന് നേരം വെളുത്തപ്പോൾ തൊട്ട് തബ്രാൻ കാവിനെ കുറിച്ച് ആണല്ലോ എല്ലാവരും ചർച്ച… താൻ പത്രത്തിൽ നിന്നും വന്നത് ആണോ….”
ഇത്തവണ ഡ്രൈവർ ചേട്ടൻ്റെ ആയിരുന്നു ചോദ്യം…
“ അല്ല ചേട്ടാ ജോലിക്ക് വന്നതാ…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…”
“ ഹാ…ബേസ്റ്….പട്ടണത്തിൽ നല്ല സ്ഥലം ഒന്നും ഇല്ലേ മോനെ ജോലി ചെയ്യാൻ ഈ ചെകുത്താൻ കോട്ടയിലേക്ക് തന്നെ വരണോ….”
ഒരു ആകിയുള്ള ചിരിയോടെ ആയിരുന്നു അയാളുടെ ചോദ്യം…
“ അതെന്ന ചേട്ടാ അങ്ങനെ ഒരു ചോദ്യം… ഇവിടെ ജോലി ചെയ്യാൻ ഇവിടുത്തെ ആൾക്കാർ സമ്മതിക്കില്ലേ…”
അയാള്ക്ക് ഇട്ട് താങ്ങി കൊണ്ട് മഹി ഒന്ന് എറിഞ്ഞു നോക്കി….
“ ഇവിടെ ജോലിക്ക് വന്നവമ്മാർ ഒന്നും എവിടുന്ന് ജീവനോട് പോയ ചരിത്രം ഇല്ല മോനേ …. ഇന്നലെ ഒരുത്തൻ തമ്പ്രാൻ കാവിൽ തീർന്നതെ ഉള്ളൂ..അവൻ പിന്നെ ഇവിടുത്തെ നാട്ടുകാരൻ കൂടി ആയിരുന്നു….”
അയാള് പറഞ്ഞു നിർത്തിയതും മഹി ഒന്ന് ഞെട്ടി….
“ എന്താണ് ചേട്ടാ നടന്നത് കൊലപാതകം ആണോ…” അവൻ അവളെ നോക്കി…
“ അതൊന്നും അല്ലടാ ചെക്കാ… യക്ഷി പിടിച്ചെന്ന നാട്ടിൽ പറയുന്നെ… നി ഈ പറയുന്ന യഥാർത്ഥ തമ്പ്രാൻ കാവിൻ്റെ ചുവട്ടിൽ കിടന്നു ആണ് കിട്ടിയത്….”
അയാള് ഡ്രൈവിങ്ങിൽ ശ്രധിച്ചു കൊണ്ട് മുന്നോട്ട് നോക്കി കൊണ്ട് അയാള് പറഞ്ഞു….
“ എൻ്റെ പൊന്നു ചേട്ടാ … ചേട്ടന് ഇതിലൊക്കെ വിശ്വാസം ഉണ്ടോ…ഓരോ വിശ്വാസങ്ങൾ…”
അവൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു നിർത്തി ….
“ നിങ്ങള് പട്ടണത്തിൽ കിടക്കുന്നവർക്ക് ഇതിൽ ഒന്നും ഒരു വിശ്വാസവും ഇല്ല…ഇവിടെ വന്നവന്മാരും ഇതേ ഡയലോഗ് അടിച്ചിട്ട് തന്നെ ആണ് കാട് കയറിയത് ഇതുവരെ തിരിച്ച് ഇറങ്ങിയിട്ടില്ല ഒരുത്തനും… “
ഇത്തവണ ജിപ്പിലെ
💬 Comments
View all comments