Chapter Title : അന്ധകാരം 2 [RDX-M]
കിളി ആയിരുന്നു പറഞ്ഞത്….
“ പിന്നെ മോനെ ഇന്നലെ ചത്തവൻ്റെ ദേഹത്ത് ഒരു തരി രക്തം ഇല്ലായിരുന്നു… ആകെ വിളറി വെളുത്ത് കണ്ണും തള്ളി… നക്കും പുറത്തിട്ട് വല്ലാത്ത ഒരു രൂപം ഹോ….ഓർക്കുമ്പോൾ തന്നെ വല്ലാത്ത പോലെ….”
ഡ്രൈവർ ചേട്ടൻ ശരീരം വിറച്ചു കൊണ്ട് ആണ് അതു പറഞ്ഞത്….
“ മോനെ… ഒരു മനുഷ്യൻ ആണ് എങ്കിൽ ഇങ്ങനേ ഉള്ള രക്തം ഊറ്റിക്കൊണ്ട് പോകുമോ… അവൻ ആര് കൊതുകിന് ഉണ്ടായ്യവൻ ആണോ…”
കിളിയുടെ മറുപടിക്ക് ഡ്രൈവർ ചേട്ടൻ പൊട്ടി ചിരിച്ചു….
മഹിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അവൻ മൗനം പാലിച്ചു നിന്നു…അവൻ്റെ മനസ് ആകെ കുഴഞ്ഞു മറിയുക ആയിരുന്നു…എന്തൊക്കെയോ ചിന്തകള് അവന് മുന്നിലൂടെ കടന്നു പോയി ..അവൻ പുറത്തെ കാഴ്ചകൾ നോക്കി കൊണ്ട് ഇരുന്നു…
ഇപ്പോള് ജീപ്പ് പോകുന്നത് അത്യാവശ്യം വീടുക്കൾ ഉള്ള സ്ഥലത്ത് കൂടെ ആണ്…അവൻ അവൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി…
വണ്ടി മുന്നോട്ട് പോകുന്നതിന് അനുസരിച്ച് സിഗ്നൽ ബാറുകളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി അവസാനം ഒന്നിൽ വന്നു നിന്നു…
ജീപ്പ് കുറച്ച് ദൂരം പോയതും ഒരു വളവിലായി വളച്ച് നിർത്തി…. “
ഈ കാണുന്ന വഴിയെ താഴേക്ക് പോയാൽ മതി വളവ് കഴിഞ്ഞാൽ കാവ് ആണ്….” ഡ്രൈവർ അവനെ നോക്കി പറഞ്ഞു…
അവൻ കാശ് കൊടുത്തു ജീപിൽ നിന്നും ഇറങ്ങി…
മോനെ… മോൻ എങ്കിലും ലീവിന് നാട്ടിൽ പോകണേ…. എങ്ങും കാണാതെ പോകല്ലേ ….തിരിച്ചു പോകുമ്പോൾ ഈ ജീപ്പിൽ തന്നെ ആയിരിക്കണം പോകേണ്ടത് കേട്ടോ…”
ഡ്രൈവർ ചേട്ടൻ തല വെളിയിലേക്ക് ഇട്ടു താഴേക്ക് ഇറങ്ങി പോകുന്ന അവനെ നോക്കി ഉറക്കെവിളിച്ചു പറഞ്ഞു ….
“ അവൻ കേട്ടോ എന്തോ…എത്ര പേരാണ് ഇപ്പൊൾ തന്നെ…ദൈവമേ അവനെ കാത്തോളണേ ജീപ്പിൽ ഒട്ടിച്ചു വച്ചിരുന്ന ദൈവത്തിൻ്റെ ഫോട്ടോ നോക്കി ഡ്രൈവർ പറഞ്ഞു വണ്ടി മുന്നോട്ടെക്ക് എടുത്തു…..”
******. **********. *********. *******.
വഴിയിലേക്ക് ഇറങ്ങാൻ നേരം ഡ്രൈവർ ചേട്ടൻ ഉറക്കെ വിളിച്ചു പറയുന്നത് മഹി നല്ലപോലെ കേട്ടിരുന്നു….
അവൻ്റെ ഉള്ളിലും ചെറിയ ഭയം ഉടലെടുത്തിരുന്നു…. അവൻ ഒന്ന് തല കുടഞ്ഞു മനസിനെ നേരേ ആക്കി…
അവൻ്റെ ഉള്ളിലേക്ക് ചെറുപ്പത്തിൽ അവൻ്റെ അമ്മ പറഞ്ഞു കൊടുത്ത കഥകൾ ഓരോന്ന് ആയി ഓടി വരാൻ തുടങ്ങി….
അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് വളവ് തിരിഞ്ഞതും തല എടുപ്പോടെ നിൽക്കുന്ന ഒരു കാവിനെ
💬 Comments
View all comments