0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

നിന്നും ഒരു കറുത്ത കൈ അവന് നേരേ ആയി നീണ്ടു വരുന്നത് അവൻ കണ്ടു….

അതു ജനലിൻ്റെ അഴികളിൽ കൂടി നീണ്ട് ഇറങ്ങി അവനെ പിടിക്കാൻ എന്ന വണ്ണം നീണ്ടു വന്നു…

അവന് എഴുന്നേറ്റ് മാറണം എന്ന്  തോന്നി എന്നാല് അവൻ്റെ ശരീരം ആകെ മരവിച്ച് പോയ അവസ്ഥ ആയിരുന്നു…. ഉറക്കെ ഒച്ച ഉണ്ടാക്കാൻ തോന്നി എങ്കിലും അവന് അതിന് കഴിഞ്ഞില്ല….

പെട്ടന്ന് ഞെട്ടിച്ച് കൊണ്ട് ഒരു പരുന്തിൻ്റെ ചിറക് അടിയും അതിൻ്റെ നീളത്തിൽ ഉള്ള കരച്ചിൽ ശബ്ദവും കേട്ടു…പെട്ടന്ന് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു…..

അവൻ ചുറ്റും നോക്കി…അവൻ ജനലിൻ്റെ അഴികളിലൂടെ പുറത്തേക്ക് നോക്കി ഒന്നും തന്നെ ഉണ്ടായിരുന്നില്ല….

ഛെ….. സ്വപ്നം ആയിരുന്നോ…നിരീശ്വരവാദി എന്ന് പറഞ്ഞു നടക്കുന്ന താൻ ഈ സ്വപ്നം കണ്ട് ഭയന്ന് എന്ന് അവന് മനസിലായി ..

അലറി കൂവിയോ എന്തോ …

അവന് അവനോട് തന്നെ ഒരു നാണക്കേട് തോന്നി

അവൻ അവിടെ നിന്നും എഴുന്നേറ്റ്  ജനലിൻ്റെ അടുത്തേക്ക് പോയി…റൂമിൽ ഉള്ള വെളിച്ചം ഒക്കെ മതി…. പേടിച്ചിട്ട് ഒന്നും അല്ല പക്ഷെ ഒരു ധൈര്യത്തിന് അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് പാളി അടക്കാൻ തുടങ്ങിയതും ജനലിൻ്റെ അടുത്ത് അതിർ വച്ചിരിക്കുന്ന ചെറിയ കേയ്യാലയിൽ അവൻ്റെ റൂമിലെ ജനലിൻ്റെ എതിർ ആയി ഒരു മൂങ്ങ ഇരിക്കുന്നത് ആയി അവൻ കണ്ടു….

അതിൻ്റെ രൂപം വല്ലാത്ത ഭീതി ജനിപ്പിക്കുന്നത് പോലെ ആയിരുന്നു….അതു തന്നെ തന്നെ വീക്ഷിക്കുന്നത് ആയി അവന് തോന്നി…. അവൻ ശ്രദ്ധിക്കുന്നത് കണ്ടതും അതു ചിറക് അടിച്ചു പറന്ന് ഇരുളിന് ഉള്ളിലേക്ക്

💬 Comments

View all comments