Chapter Title : അന്ധകാരം 4 [RDX-M]
പോയി മറഞ്ഞു….
മഹി അതു നോക്കിക്കൊണ്ട് പാളികൾ അടച്ച് ഉറങ്ങാൻ ആയി കിടന്നു…..
********
പിറ്റേന്ന് രാവിലെ മഹി താമസിച്ച് ആണ് എഴുന്നേറ്റത്… ഉറക്കം വളരെ വൈകി ആണ് വന്നത്….
അടുക്കളയിൽ അമ്മായി ജോലികളിൽ മുഴുകി നിൽക്കുന്നു…പ്രിയ കടയിലേക്ക് യഥാ സമയത്ത് തന്നെ പോയിരുന്നു….
അവൻ നേരെ രേവതിയുടെ അടുത്തേക്ക് പോയി കുറച്ച് നേരത്തെ കുശലത്തിന് ശേഷം അവന് തറവാട്ടിലെ കാര്യം എടുത്ത് ഇടാൻ തോന്നി….
“ അമ്മായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ “….
അവൻ തിരിഞ്ഞു നിന്ന് കറിക്ക് ആയി എന്തോ അരിഞ്ഞു നിൽക്കുന്ന രേവതിയോട് അവൻ ചോദിച്ചു….
“ നീ പറയട ചെക്കാ…. എന്താണ് ഒരു മുഖവര ഒക്കെ…..വലിയ കാര്യം ആണ് എന്ന് തോന്നുന്നല്ലോ…”
അവള് തിരിഞ്ഞു നോക്കിക്കൊണ്ട് മഹിയേ നോക്കി…..
“ ഞാൻ തറവാട്ടിലേക്ക് ഒന്ന് പോയാലോ എന്ന് ആലോചിക്കുവാണ് എന്താ അമ്മായിയുടെ അഭിപ്രായം”….
മഹി അതു പറഞ്ഞു നിർത്തിയതും രേവതി അവനെ അതിശയത്തോടെ നോക്കി….
“ നീ തറവാട്ടിലേക്ക് പോകുവാനോ…എന്താ ഇപ്പൊൾ ഇങ്ങനെ തോന്നാൻ “…
“ ഒന്നും ഇല്ല അമ്മായി…ഇവിടെ വന്നത് അല്ലേ ഒന്ന് പോയേക്കാം എന്ന് തോന്നി…എല്ലാവരെയും ഒന്ന് കാണാമല്ലോ….”
അവൻ പറഞ്ഞു നിർത്തി….
“ ആഹ….നല്ലകാര്യം… പിന്നെ മുത്തശ്ശൻ ചവിട്ടി പുറത്താകാതെ നോക്കിക്കോ…”
രേവതി ഒരു ചിരിയോടെ പറഞ്ഞു….
“ അതാണ് അമ്മായി എനിക്കും പേടി….”
അവനും മനസിൽ ഉള്ളത് മറച്ച് വച്ചില്ല…
“ നി പോകുന്നതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല….ഞാൻ രേണുകയോട് വിളിച്ചു പറഞ്ഞേക്കാം നി ചെല്ലുന്ന് കാര്യം….”
രേവതി അതു പറഞ്ഞ്
💬 Comments
View all comments