0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

ഇരുന്നു….ഏത്ര നാൾക്ക് ശേഷം ആണ് ഇങ്ങോട്ട് വന്നത്…എന്നാല് ഇവിടെ വന്നതിൽ ഒരു അപരിചിതത്വം അനുഭവപ്പെടുന്നില്ല….

അവൻ എഴുന്നേറ്റ് റൂമിൻ്റെ വശത്ത് ഉള്ള ജനലിൻ്റെ ജനൽപ്പാളി രണ്ടും രണ്ട് വശത്തേക്ക് ആയി തുറന്ന് ഇട്ടു….

അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന നെറ് ഫ്രെയിം ഉള്ളത് കൊണ്ട് കൊതുക് അകത്തേക്ക് കയറും എന്ന് പേടിക്കേണ്ട….

അവൻ ജനലിൽ തുറന്നതും തണുത്ത കാറ്റ് റൂമിലേക്ക് അടിച്ചു കയറി…. തണുത്ത് നനഞ്ഞ മണ്ണിൻ്റെ ഗന്ധവും…പിന്നെ എവിടുന്നോ ഒരു നല്ല സുഗന്ധവും…ഏതോ പൂവ് രാത്രി പൂതത്ത് ആണ്…. നേരിയ ഗന്ധമേ ഉള്ളൂ എങ്കിലും നല്ല ശക്തി ഉണ്ട്….അതു കൂടി കൂടി വരുന്നത് പോലെ…അവൻ അതു കുറച്ച് നേരം ആസ്വദിച്ചു….പുറത്ത് നല്ല നിലാവ് അതു ജനലിൽ കൂടെ അവൻ്റെ ശരീരത്തിലേക്ക് കയറുന്നു….

വല്ലാത്ത ശാന്തത…ഇടക്ക് ഇടക്ക് ചീവീടുകൾ കരയുന്നത് ഒഴിച്ചാൽ വേറെ ശബ്ദങ്ങൾ ഒന്നും ഇല്ല…. ഈ ശാന്തത ആണ് ഒരു മനുഷ്യനെ പേടിപ്പെടുത്തുന്നതും അവനെ ഒരു സാഹിത്യകാരൻ ആക്കുന്നതും….

അവൻ്റെ ഉള്ളിലെക്ക് ഏതോ കവി വരുന്നുണ്ട് എന്ന് മനസ്സിലാക്കിയതും അവൻ തല കുടഞ്ഞു കൊണ്ട് മനസിനെ ഉഷാർ ആകി കൊണ്ട് അവൻ നേരെ കട്ടിലിലേക്ക് വന്ന് കിടന്നൂ…..

അവൻ സ്വയം കണ്ണുകൾ അടച്ചു കൊണ്ട് ഉറക്കത്തെ സ്വാഗതം ചെയ്യാൻ ആയി കിടന്നു….

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മഹിക്കു ഉറക്കം വന്നതേ ഇല്ല….ഉച്ചക്ക് ചിലപ്പോൾ ഉറങ്ങിയത് കൊണ്ട് ആവാം…ഉച്ചക്ക് ഉറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ വലിയ പാട് ആണ്…

അവൻ ഓരോന്ന് ആലോചിച്ചു മുകളിലേക്ക് നോക്കി കിടന്നു….

തനിക്ക് മുന്നിൽ ഉള്ളത് ഒരു വലിയ കടമ്പ

💬 Comments

View all comments