0%

Chapter Title : അങ്ങനെ തുടങ്ങി 3 [ആദി]

Author : Kambikathakal Read All Parts 252

പഠിച്ചതൊന്നും ഓർമ വന്നില്ല..... "ഹലോ ആരാ " അഭയ് വെപ്രാളത്തിൽ തന്റെ മൗനം തുടർന്നു..... """ഹലോ അഭയ് """ അഭയ് ഒരു വിധത്തിൽ "കവിത """ കവിത :ഹോ, നാളെ തന്നെ എന്റെ കാൾ വരും എന്നു വീമ്പു പറഞ്ഞ ആളാ... അഭയ് ചിരിച്ചു കൊണ്ടു "കുറച്ചു വൈകിയിട്ടായാലും വിളിച്ചല്ലോ " കവിത :ശരി ശരി.... എങ്ങനെ എന്റെ നമ്പർ കിട്ടി.... "അതൊക്കെ നേരിൽ കാണുമ്പോൾ പറയാലോ "അഭയ് പറഞ്ഞു കവിത :നേരിൽ കാണാനോ എന്നു? ഞാൻ അതിനു വരുന്നില്ലെങ്കിലോ? അഭയ് :താൻ തരാഞ്ഞിട്ടും തന്റെ നമ്പർ ഞാൻ കണ്ടു പിടിച്ചില്ലേ..... ഇനി താൻ വന്നില്ലെങ്കിലും നമ്മൾ തമ്മിൽ കാണും.... കവിത :എങ്ങനെ? അഭയ് ചിരിച്ചു കൊണ്ടു "അതാണല്ലോ വിധി...... " കവിത :പിന്നെ പിന്നെ വല്യ ഡയലോഗ് അടിക്കല്ലേ ഞാൻ വരാതെ എന്നെ അഭയ് കാണാൻ ഒന്നും പോകുന്നില്ല..... അഭയ് :നമുക്ക് കാണാം... കവിത :ആ കാണാം.... "എന്ന ഞാൻ വെക്കട്ടെ" അഭയ് :ഉം... ബാക്കി നേരിട്ട് കാണുമ്പോൾ..... ഫോൺ വച്ചിട്ട് കവിതയുടെ മനസ്സ് ചിന്തയിൽ മുഴുകി.

"എന്റെ കൃഷ്ണ.... ഇനി എങ്ങാനും കാണാതിരിക്കോ? നമ്പർ കൊടുക്കാതെ വന്നിട്ട് എന്തോ പോലെ ആർന്നു.... ഇത്ര ദിവസം കാൾ ഒന്നു വരാതിരുന്നപ്പോൾ നല്ല ജീവൻ അങ്ങോട്ട് പോയി.... ആദ്യം ട്യൂഷൻ ക്ലാസ്സിൽ വച്ചു കണ്ടപ്പോളേ മനസ്സിനൊരു ചാഞ്ചാട്ടം. എപ്പോളും അവനെ കാണാൻ മനസ്സ് കൊതിച്ചു. പക്ഷെ അവൻ ഒന്നു മൈൻഡ് കൂടെ ചെയ്തില്ല. ആറു മാസം എത്രയോ തവണ മിണ്ടാൻ അടുത്തു ചെന്നതാ... എന്നിട്ടും....പെൺകുട്ടികളോട് വിരോധം ആണെന്ന്

💬 Comments

View all comments