Chapter Title : അങ്ങനെ തുടങ്ങി 3 [ആദി]
പറയുന്നത് എന്നു നോക്കി നിന്നു... സന്ദീപ് അഭയുടെ അമ്മയുടെ ശബ്ദത്തിൽ"ഹലോ സുഷമ ടീച്ചറെ... ആ ഗെറ്റ് ടുഗെദറിന് വിളിക്കാൻ വന്ന കവിതയുടെ നമ്പർ ഒന്നു വേണമല്ലോ... " "അയ്യോ വഹാട്സാപ്പില് വേണ്ട ടീച്ചർ പറഞ്ഞ മതി ഞാൻ എഴുതിക്കോളാം "സന്ദീപ് പരുങ്ങി "മോനെ അഭയ് നീ ഈ നമ്പർ ഒന്നു എഴുതിക്കേ എയിറ്റ് സെവൻ വൺ..... അഭയ് നമ്പർ മൊബൈലിലിൽ ഡയൽ ചെയ്തു ഒപ്പം അവന്റെ മനസിലും കുറിച്ചു.... ഒരു നെടുവീർപ്പോടെ ഫോൺ വച്ചു സന്ദീപ് പൊട്ടിച്ചിരിച്ചു.... അഭയ് സന്തോഷം കൊണ്ടു സന്ദീപിനെ കെട്ടി പിടിച്ചു..... സന്ദീപ് :ഇതിനൊക്കെ ചിലവുണ്ട്..... അഭയ് : എന്താ വേണ്ടേ നീ പറ "നെക്സ്റ്റ് വീക്കിലെ ഗോവൻ ട്രിപ്പ് ചെലവ് മൊത്തം നിന്റെ വക " അഭയ് :ഓക്കെ മാൻ.... "എന്നാ ഞാൻ പോയേക്കാം നീ അവളെ വിളിക്ക് " സന്ദീപ് അഭയുടെ മനസ്സ് വായിച്ചപോലെ പറഞ്ഞു.... സന്ദീപ് വീട്ടിലേക് പോയി അഭയ് ഒന്നു രണ്ടു തവണ അവളെ വിളിക്കാൻ ട്രൈ ചെയ്തു പക്ഷെ റിംഗിന് മുൻപ് കട്ട് ചെയ്തു.... മനസ്സിനോട് അവൻ ചോദിച്ചു വിളിച്ചിട്ട് എന്താ പറയാ? മെസ്സേജ് അയച്ചാലോ.... അല്ലേൽ വേണ്ട വിളിക്കാം.... ചിന്തകളുടെ ഒപ്പം സമയവും കടന്നു പോയി....
അവസാനം മനസ്സിൽ പറയേണ്ടത് പലകുറി പറഞ്ഞു പഠിച്ചു അവൻ വിളിച്ചു..... അവളുടെ റിങ് ടോൺ അവനു വേണ്ടി ആണോ എന്നു തോന്നി..... "കാത്തിരിപ്പൂ കണ്മണി......... കാത്തിരിപ്പൂ കണ്മണി... ഉറങ്ങാത്ത മനമോടെ... നിറമാർന്ന നിനവോടെ.... മോഹാർദ്രമീ......" """ഹലോ """" റിങ് ടോണിൽ മുഴുകി ഇരുന്ന അഭയ്ക്കു പെട്ടന്ന് പറഞ്ഞു
💬 Comments
View all comments