Chapter Title : അങ്ങനെ തുടങ്ങി 3 [ആദി]
അഭയ് എന്തൊക്കയോ മറുപടി പറഞ്ഞു... അച്ഛൻ ഉള്ളത് കൊണ്ടു കാർ സ്പീഡിൽ ഓടിക്കാൻ അവൻ വിഷമിച്ചു.... അച്ഛനെ ഡ്രോപ്പ് ചെയ്തു സ്കൂളിലേക്ക് അഭയ് വേഗത്തിൽ ഓടിച്ചു... പെട്ടന്ന് അഭയുടെ മൊബൈലിൽ ഒരു കാൾ... പരിചയം ഇല്ലാത്ത നമ്പർ. അഭയ് എടുത്തില്ല. അതേ നമ്പറിൽ നിന്നു വീണ്ടും കാൾ. അഭയ് വേഗം കാർ സൈഡ് ആക്കി കാൾ എടുത്തു. " ഹലോ അഭയ് അല്ലെ " അഭയ് :അതേ... " ഇതു ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നിന്നാണ് അത്യാവശ്യമായി എ ബി നെഗറ്റീവ് ബ്ലഡ് വേണം.... ഇവിടുള്ള രെജിസ്റ്ററിൽ അടുത്തുള്ള അഡ്രസ്സിൽ എ ബി നെഗറ്റീവ് അഭയ്ക്കാണ് എത്രയും പെട്ടന്ന് ഇവിടെ എത്തിയാൽ വളരെ ഉപകാരം ആയിരുന്നു.... " അഭയ് : അതു... പിന്നെ പെട്ടന്ന് മറുപടി ആയി ഒരു വിറയ്ക്കുന്ന ശബ്ദം അഭയുടെ കാതുകളിൽ പതിഞ്ഞു " മോനേ വരില്ലെന്ന് മാത്രം പറയരുത്... ഞാൻ നേരിട്ട് കാണുമ്പോൾ മോന്റെ കാല് പിടിക്കാം" കൂടുതൽ ഒന്നും ചിന്തിക്കാതെ അഭയ് പത്തു മിനിറ്റിൽ എത്താം എന്ന് പറഞ്ഞു. അഭയ് ഹോസ്പിറ്റലിൽ എത്തി ബ്ലഡ് കൊടുത്തു... ഹോസ്പിറ്റൽ ഫോര്മാലിറ്റിസ് കഴിഞ്ഞപ്പോൾ സമയം രണ്ടു മണി ആയി. ഗെറ്റ് ടുഗെതർ കഴിഞ്ഞു കാണും അഭയ് മനസ്സിൽ ഓർത്തു.... പെട്ടന്ന് ഒരാൾ വന്നു അഭയുടെ കയ്യിൽ പിടിച്ചു കരഞ്ഞു.... അഭയ് അയാളെ സമാധാനിപിച്ചു .. "പേഷ്യന്റിനെ റൂമിലേക്ക് മാറ്റിട്ടുണ്ട് " സിസ്റ്റർ വന്നു പറഞ്ഞു അഭയ് അയാളുടെ കൂടെ റൂമിലേക്ക് പോയ്.... റൂമിലെ വാതിൽ തുറന്നു ആളെ കണ്ടു അഭയ് ഞെട്ടി ""കവിത ""....
💬 Comments
View all comments