Chapter Title : അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ]
അവളുടെ പ്രതികരണം എങ്ങനെ ആകുമെന്ന പേടിയിൽ അവൻ പിടിച്ചു നിന്നെങ്കിലും രണ്ടും കൽപ്പിച്ചവൻ പറഞ്ഞു. തന്റെ സൗണ്ട് ഇങ്ങനെ കേട്ടിട്ട് എനിക്ക് എന്തോ പോലെ ആകുന്നു എന്ന്. അവളുടെ കൊഞ്ചിയുള്ള ചിരി ആയിരുന്നു മറുപടി.. ഏകദേശം ഒന്നരമണിക്കൂറോളം അവർ സംസാരിച്ചു..
പിന്നെ രണ്ടു ദിവസം ചാറ്റിങ് മാത്രമായിരുന്നു.. മൂന്നാം ദിവസം രാത്രി രമേശ് തന്നെ വിളിക്കാം എന്ന് വിചാരിച്ചു.. കൊച്ചുഉറങ്ങിയോ എന്ന് അവളോട് ചോദിച്ചു.
ഉറങ്ങി എന്താ വിളിക്കാനാണോ എന്നവളുടെ മറുപടി വന്നു.
രമേശിന്റെ കൈകൾ കോൾ ബട്ടണിൽ അമർന്നു.. ഇത്തവണ വീഡിയോ കോൾ ആയിരുന്നു വിളിച്ചത്. പക്ഷേ അവൾ കോൾ എടുത്തില്ല. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം അവന് അവളുടെ വീഡിയോ കോൾ തിരിച്ചു വന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കൺമഷി എഴുതിയ അവളുടെ ഉണ്ടക്കണ്ണുകൾ രമേഷിന്റെ സ്ക്രീനിൽ തെളിഞ്ഞു..
- തുടരും
💬 Comments
View all comments