0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 665

അണിമംഗലത്തെ ചുടലക്കാവ് 4

Animangalathe Chudalakkavu Part 4 bY Achu Raj

Previous Parts | Part 1 | Part 2 | Part 3 |


തിരക്കുകള്‍ കുറച്ചധികം അധികരിച്ചതുകൊണ്ടാണ് അല്‍പ്പം വൈകിയത്....നിങ്ങളുടെയെല്ലാം സപ്പോര്‍ട്ട് വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട്...

ബുക്ക്‌ എടുത്തു ടേബിളില്‍ വച്ച് കണ്ണുകള്‍ ഒന്ന് തിരുമി അവന്‍ ആ ബുക്കിന്റെ പേജുകള്‍ ഒന്ന് ഓടിച്ചു മറിച്ചു...അതില്‍ നിന്നും ഒരു കടലാസ് താഴെ വീണു.. വിനു അത് താഴെ നിന്നും എടുത്തു കൊണ്ട് വായിക്കാന്‍ തുടങ്ങി.. “എന്‍റെ വിനുവിന്....” ആ ഒരു വരി വായിച്ചപ്പോഴേ വിനുവിന്‍റെ മനസില്‍ എന്തെന്നിലാതെ ഒരു കുളിരു കൊരിയിട്ടതുപ്പോലെ ....അവന്‍ ഒന്ന് ചുറ്റും നോക്കി എല്ലാവരും നല്ലപ്പോലെ ഉറക്കത്തിലാണ്.. വിനു വായന തുടര്‍ന്നു.. “എന്‍റെ വിനുവിന്” “അങ്ങനെ വിളിക്കാന്‍ അവകാശമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞാന്‍ അങ്ങനെ വിളിച്ചു പോവുകയാണ്..” “സൂര്യനെ മറഞ്ഞിരുന്ന പ്രണയിച്ച പെണ്‍കുട്ടിയുടെ കഥ അറിയോ വിനുവിന്....അങ്ങനെ മാത്രം നിന്നെ സ്നേഹിക്കാന്‍ വിധിക്കപ്പെട്ടവളാണ് ഞാന്‍....നിന്‍റെ മുന്നില്‍ ഒരിക്കലും വരാന്‍ എനിക്ക് കഴിയില്ല, മാത്രമല്ല നിന്‍റെ സ്നേഹം ആവോളം ആസ്വദിക്കാനും കഴിയില്ല..അതെന്‍റെ വിധിയാണ്...പക്ഷെ അതില്‍ സങ്കടം ഇല്ല എന്ന് ഞാന്‍ കളവു പറയേണ്ടി വരും എന്നാലും...” “ഈ ഭൂമിയിലെ ഓരോ വസ്തുവിനെയും തഴുകി തലോടി പോകുന്ന ആ വലിയ വെളിച്ചം പോലും ഇരുട്ടിലകുന്ന ചില സമയങ്ങള്‍ ഇല്ലേ വിനു..അതുപ്പോലെ എന്നും ഇരുട്ടില്‍ മറഞ്ഞിരുന്നു മാത്രം നിന്നെ സ്നേഹിക്കാന്‍ ആണ് എന്‍റെ യോഗം...ആ കൈകളില്‍ സുരക്ഷിതമായി നിന്നു നിന്നെ പുണരാന്‍ ..നിന്‍റെ മാറിന്‍ ചൂടേറ്റു നിന്നെ മാത്രം സ്നേഹിച്ചു കിടക്കാന്‍

💬 Comments

View all comments