Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]
നിന്നും രക്ഷ പ്രാപിക്കാന്‍ എന്നോണം വിനു എങ്ങോട്ടെന്നറിയാതെ ഓടി...ആ ദിക്കറിയാത്ത കാട്ടിലൂടെ വിനു മരണ വേഗത്തില്‍ ഓടി...പലപ്പോളും വേരിലും മറ്റും തട്ടി അവന്‍ കറങ്ങി വീണു...നെറ്റിയിലും കൈകളിലും മുറിവുകള്‍ ഉണ്ടായി...പക്ഷെ അത് കാര്യമാക്കാതെ കിട്ടിയ ജീവനും കയില്‍ പിടിച്ചു അവന്‍ ശരവേഗത്തില്‍ പാഞ്ഞു.. അവനു പിന്നിലായി അപ്പോളും ആരോ ഉണ്ടെന്നതില്‍ അവനു തര്‍ക്കമില്ല്ങ്കിലും ഒരു തവണ പോലും പിറകിലേക്ക് തിരിഞ്ഞു നോക്കാന്‍ അവന്‍ മുതിര്‍ന്നില്ല,..ഓടിയോടി അവന്സാനം അവന്‍ ആ കെട്ടിടത്തിന്‍റെ അവിടെ തന്നെ വന്നു നിന്നു....ദൈവമേ വഴി തെറ്റിയില്ല...ഏതോ ഉള്‍ക്കാട്ടിലെക്കാണു ഓടി കയറിയത് എന്ന് കരുതിയ വിനുവിന് അല്‍പ്പം ആശ്വാസമായി.... വേഗം ഹോസ്റ്റല്‍ വച്ച് പിടിക്കണം..പക്ഷെ അറയില്‍ കയറാന്‍ അല്ലെ പറഞ്ഞത്...വിനുവിന്‍റെ മനസു അവനോടു മന്ത്രിച്ചു..പിന്നെ..ജീവന്‍ തിരിച്ചു കിട്ടിയതെ എന്തോ പുണ്യം കൊണ്ടാണ് ഇനി ഇതിനകത്ത് കയറിയിട്ട് ചകാനാ..വിനു അവനോടു തന്നെ ചോദിച്ചു...ഇനി ഇവിടെ പഠിക്കണ്ട..ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട്...മതി...നാട്ടിലേക്ക് തിരിച്ചു പോകാം..വിനുവിന്‍റെ കൈകള്‍ അല്‍പ്പം മുന്‍പേ നടന്നത് ഓര്‍ത്തപ്പോള്‍ വിറച്ചു... അവന്‍ വേഗത്തില്‍ ഹോസ്റ്റെലിലേക്ക് നടക്കാന്‍ ഭാവിക്കവേ അവന്‍റെ മുന്നിലേക്ക് എവിടെ നിന്നോ ഒരു പട്ടി വന്നു നിന്നു...അതിന്റെ കണ്ണുകള്‍ ചുവന്നു കണ്ടു...വിനുവിന് വീണ്ടും വിറക്കാന്‍ തുടങ്ങി...അവന്‍ പതിയെ മുന്നോട്ടു നടക്കാന്‍ നിന്നപ്പോള്‍ ആ കറുത്ത പട്ടി കുരച്ചു കൊണ്ട് മുന്നോട്ടു ചാടി... രക്ഷപ്പെടാന്‍ സൈടിലേക്കു മാറിയ വിനു പക്ഷെ ആഞ്ഞു ചാരിയത് ആ തെക്കേ അറ്റത്തെ അറയുടെ വാതിലില്‍ ആയിരുന്നു അത് താനേ തുറന്നുകൊണ്ട് വിനു അതിനകത്തേക്ക് വീണു.. അവന്‍ എണീറ്റ് പുറത്തു കിടക്കും മുന്നേ ആ വാതില്‍ തന്നെ അടഞ്ഞു സാക്ഷ വീണു..പുറത്തു
💬 Comments
View all comments