0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 716

നിന്നും ആരോ പൂട്ടിയതുപ്പോലെ അതിലെ താക്കോല ധാരത്തില്‍ കാണാന്‍ പറ്റി...വിനു വിയര്‍ത്തു കുളിച്ചു...തന്‍റെ സമയം കഴിഞ്ഞു എന്നതു അവനു ഉറപ്പായി... കുറ്റാകുട്ടിരുട്ടില്‍ വിനു മുന്നോട്ടു നടന്നപ്പോള്‍ എവിടെയൊക്കെയോ തട്ടി വീണു..ഇന്ന് രാവിലെ വന്നപ്പോള്‍ കണ്ട കിളി വാതില്‍ ആണു അവന്‍ അന്വേഷിക്കുന്നത് ...ചുമരില്‍ തപ്പി തപ്പി നേരത്തെ കണ്ട അടയാളങ്ങള്‍ വച്ചുക്കൊണ്ട് അവന്‍ അല്‍പ്പം മുന്നോട്ടു നടന്നപ്പോള്‍ കിളി വാതില്‍ കിട്ടിയില്ല പക്ഷെ കൈയില്‍ മറ്റെന്തോ തടഞ്ഞു.. അവന്‍ അതെടുത്തു നോക്കി...അതെ അതൊരു തീപ്പെട്ടിയാണ്...അവന്‍ കുലുക്കി നോക്കി ഉണ്ട് കൊള്ളികള്‍ ഉണ്ട്...ഒരെണ്ണം എടുത്തു വിനു തീപ്പെട്ടി ഉരച്ചു...വലിയ ശബ്ദത്തോടെ ആ തീ കൊള്ളി കത്തിയെരിയാന്‍ തുടങ്ങി...അതിന്റെ ചെറു പ്രകാശം അവിടമാകെ നിറഞ്ഞു... അതിന്‍റെ ചെറു വെളിച്ചത്തില്‍ വിനു നോക്കി...അതാ അവനു അടുത്തായി ഒരു തൂക്കു വിളക്ക്..ഞാന്‍ രാവിലെ വന്നപ്പോള്‍ അങ്ങനെ ഒരു വിളക്കു ..ഇല്ല....ഉണ്ടായിരുന്നില്ല.പക്ഷെ..ഇപ്പോള്‍ ഇതെങ്ങനെ..പിന്നെ അല്ലങ്കില്‍ ഇപ്പോള്‍ നടന്ന കാര്യങ്ങള്‍ എല്ലാം നിനക്ക് നേരത്തെ അറിയാവുന്നത് അല്ലെ..വേഗം ആ വിളക്കു കത്തിക്കാന്‍ നോക്കെടാ...അവന്‍റെ മനസു വീണ്ടും അവനോടു മന്ത്രിച്ചു...അത് ശെരിയാ...പെട്ടന്ന് തന്നെ വിനു ആ വിളക്കിലെ ആദ്യ തിരി തെളിയിച്ചു...അതിന്‍റെ പ്രകാശ വെട്ടത്തില്‍ വിനു ആ അറയാകെ ഒന്ന് സൂക്ഷിച്ചു നോക്കി...അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരായിരം വിളക്കുകള്‍ ആ അറയ്ക്കുള്ളില്‍ അങ്ങിങ്ങായി തെളിഞ്ഞു... അവന്‍ പേടിച്ചു പിറകിലേക്ക് മാറി...എന്താണിത്...ദൈവമേ...അവന്‍റെ ഉള്ളില്‍ ഭയം എന്നാ വികാരം മാത്രമാണുള്ളത്...അവന്‍ ഒന്നുകൂടി ചുറ്റും നോക്കി..ആ വിളക്കുകളും അവയുടെ പ്രകാശവും അല്ലാതെ ആ അറയ്ക്കുള്ളില്‍ ഒന്നും തന്നെ ഇല്ലാ...രാവിലെ വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ബെഞ്ചും അവിടെ ഇല്ല... ഒന്നുകൂടി പിറകിലേക്ക് നീങ്ങിയ അവന്‍

💬 Comments

View all comments