Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]
കെട്ടിടത്തിന്‍റെ മുന്‍വശത്തേക്ക് പ്രവേശിച്ചപ്പോള്‍ പെട്ടന്ന് അതിന്റെ മുന്നിലൂടെ എന്തോ പാഞ്ഞു പോകുന്നതുപ്പോലെ തോന്നി വിനുവിന്..എന്താണത്,...ഇല്ല ഇരുട്ടായതുക്കൊണ്ട് ശെരിക്കും കാണാന്‍ പറ്റിയില്ല...കുരുതിമാലക്കാവിലമ്മേ എന്നെ പരീക്ഷിക്കല്ലേ...ഒന്നുമില്ലെങ്കിലും നിന്‍റെ കാമുകന്‍ അല്ലെ ഞാന്‍.. എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്താണെന്ന് എനിക്കിപ്പോള്‍ മനസിലാകുന്നില്ല...അനര്‍ത്ഥങ്ങളാണോ നല്ലതാണോ ഒന്നും തന്നെ അറിയില്ല...എനിക്ക് വേണ്ട തുണയെകണേ വിനു വീണ്ടും മുന്നോട്ടു നടന്നു...അവന്‍റെ കൈകളില്‍ യാതൊരു വെളിച്ചവുമില്ല..മൊബൈല്‍ ഫോണ്‍ കയില്‍ എടുത്തതും ഇല്ല...പക്ഷെ ആ കെട്ടിടവും അതിലേക്കുള്ള വഴികളും വ്യക്തം ആണു...എന്നാല്‍ ആകാശത്ത് ചന്ദ്രന്‍ ഇല്ലതാനും... അല്‍പ്പം ഭയം വിനുവിന്‍റെ മനസില്‍ ഉണ്ട് താനും...ഉത്തരമറിയാത്ത കുറെ ചോദ്യങ്ങളും...അവന്‍ വീണ്ടും മുന്നോട്ടു നടന്നു...ആ പഴയ കെട്ടിടത്തിന്‍റെ മുന്‍വശത്തെത്തി...വള്ളിപ്പടര്‍പ്പുകള്‍ കിടക്കുന്നത് കണ്ടാല്‍ നാഗങ്ങള്‍ ചുറ്റി പിണഞ്ഞു കിടക്കും പോലെ ആണു തോന്നുക... മുന്നോട്ടു പോയി നോക്കണം എന്തായാലും ...ആ അറയ്ക്കുള്ളില്‍ കയറണം...അവിടെ തനിക്കുള്ള ഉത്തരങ്ങള്‍ എന്തായാലും ഉണ്ടാകും...അതിനു മുന്നില്‍ എത്തിയപ്പോള്‍ എന്തുകൊണ്ടാണ് തന്‍റെ നടത്തത്തിന്റെ വേഗത കുറഞ്ഞുവന്നത്....ഇറങ്ങിയപ്പോള്‍ ഉള്ള ആ ഒരു ദൈര്യം ചോര്‍ന്നു പോകുന്നുണ്ടോ..ഹേയ് ഇല്ല...പോകുന്നത് വ്യക്തമായ ലക്ഷ്യത്തോടെ ആണു... ഇന്ന് എന്ത് തന്നെ സംഭവിച്ചാലും എനിക്കു ചിലതൊക്കെ അറിയണം..വിനു മനസില്‍ ഉറപ്പിച്ചു....ജീവിതത്തില്‍ ഇങ്ങനെ പോയാല്‍ ശെരി ആകില്ല...ആയിഷയുടെ കൂടെ ഒരു ജോലി എല്ലാം സമ്പാദിച്ചു സുഖമായി കഴിയണം..ഒരു നിമിഷം അവന്‍റെ മനസില്‍ ആയിഷയുടെ മഖം മിന്നിമറഞ്ഞു... അവന്‍റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി ഉണ്ടായി...അടുത്ത കാല്‍ എടുത്തു വച്ചത് അവന്‍ ആരോ പിറകില്‍ നിന്നും ചവിട്ടി വീഴ്ത്തിയ പോലെ നിലത്തേക്ക് വീണു,,,ഒരു നിമിഷം വിനുവിന്‍റെ സ്ഥലകാല ഭോധം പോയി...അവന്‍ വീണ്ടും കണ്ണുകള്‍ അടച്ചു തുറന്നു...ആരും തന്നെ തനിക്കരികിലായോ പിന്നിലോ ഇല്ല..പക്ഷെ
💬 Comments
View all comments