0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 695

പിന്നെ താനേ എങ്ങനെ ഞാന്‍ വീണു...പെട്ടന്നാണ് അവന്‍റെ മനസിലേക്ക് താന്‍ ആദ്യമായി കോളേജില്‍ വന്ന ദിവസം, ഇതുപ്പോലെ ഞാന്‍ ആരോ തള്ളി വീഴ്ത്തി വീണിരുന്നല്ലോ എന്ന് ഓര്‍മ വന്നത്.. വിനുവിന്‍റെ ഓര്‍മ്മകള്‍ ഒരു നിമിഷം ആ ദിവസത്തിലേക്ക് പാഞ്ഞുപ്പോയി...ശെരിയാണ് അന്നും താന്‍ അങ്ങനെ വീണിരുന്നു..മൃദുല മിസ്സിന്റെ മുന്നില്‍...അന്നു ..അന്നു പ്രിന്സോക്കെ ബാഗ് എടുത്ത സമയം എന്‍റെ അല്ലാത്ത ഒരു ബാഗുകൂടെ എടുത്തില്ലേ...അതിലെന്താണെന്നു താന്‍ ഇതുവരെ നോക്കിയില്ലലോ.. വിനുവിന് പെട്ടന്ന് തന്നെ ചാടി പിടഞ്ഞെനീട്ടു...വീണ്ടും ഹോസ്റ്റെലിലേക്ക് പോകാന്‍ തുനിഞ്ഞു..പെട്ടന്ന് ഒന്ന് നിന്നുക്കൊണ്ട് അവന്‍ ആലോചിച്ചു അങ്ങോട്ട്‌ ഇപ്പോള്‍ പോയി അതെടുക്കണോ അതോ ആ അറയ്ക്കുള്ളില്‍ കയറണോ....ഒരു നിമിഷം അവന്‍റെ മനസില്‍ ശൂന്യത് നിറഞ്ഞു..പൊടുന്നനെ എങ്ങു നിന്നോ വലിയ ശബ്ദത്തോടെ ഒരു മയില്‍ അവിടെ പറന്നിറങ്ങി വന്നുക്കൊണ്ട് അവനെ തന്നെ നോക്കി,, വിനുവിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം ആ കാഴ്ച കൊണ്ട് കിട്ടി...ആദ്യമായാണ് അത്രയടുത്തു അവന്‍ ഒരു മയിലിനെ കാണുന്നത്...ഒരു നിമിഷം അവന്‍ അതിനെ തന്നെ നോക്കി...ഒട്ടും ഭയമില്ലാതെ ആ മയില്‍ അവന്‍റെ അരികില്‍ തന്നെ നിന്നപ്പോള്‍ അതിന്‍റെ ആ ചെറു കണ്ണുകള്‍ എന്തൊക്കെയോ അവനോടു പറയുന്നതുപ്പോലെ അവനു തോന്നി... ഹോസ്റ്റലില്‍ പോയാലോ എന്നുള്ള ചിന്ത വീണ്ടും മനസില്‍ വന്നു....പോകാം ആ ബാഗില്‍ എന്താണെന്ന് നോക്കാം,വിനു അതിനായി നടക്കാന്‍ തുനിഞ്ഞപ്പോള്‍ പക്ഷെ വഴി മുടക്കി കൊണ്ട് ആ മയില്‍ അവനു മുന്നില്‍ നിന്നു...അവന്‍ ആ മയിലിനെ തന്നെ സൂക്ഷിച്ചു നോക്കി....അത് തന്നോടെന്ത്ങ്കിലും പറയാന്‍ ശ്ര്മിക്കുവാണോ... അവന്‍ വീണ്ടും സൂക്ഷ്മതയോടെ അതിനെ നോക്കി....വീണ്ടും ഹോസ്റ്റലില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും ആ മയില്‍

💬 Comments

View all comments